സത്യം പറഞ്ഞോണം.!! ആരാണിത്.!? അർജുൻ ദാസിനെ ചേർത്തുപിടിച്ച് ഐശ്വര്യ ലക്ഷ്മി; പോസ്റ്റ് വൈറലാകുന്നു.!! | Aishwarya Lekshmi Photo With Arjun Das Goes Viral Malayalam

Aishwarya Lekshmi Photo With Arjun Das Goes Viral Malayalam : തമിഴ് പ്രേക്ഷകർക്കിടയിലും വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് മലയാളികളുടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. പൊന്നിയിൻ സെൽവനിലെ സമുദ്രകുമാരി പൂങ്കുഴലി, ​ഗാട്ട കുസ്തിയിലെ കീർത്തി എന്ന കഥാപാത്രങ്ങളിലൂടെ തമിഴിൽ ഐശ്വര്യക്ക് കൂടുതൽ ആരാധകരെ സ്വന്തമാക്കി. തെന്നിന്ത്യൻ സിനിമയിൽ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ ഒരിടം കണ്ടെത്താൻ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്.

തെലുങ്കിലും വലിയൊരു ആരാധകവൃന്ദം ഐശ്വര്യക്കുണ്ട്. ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തമിഴ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചത്. അർജുൻ, കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ്. എന്നാൽ അർജുനൊപ്പമുള്ള പുതിയ ചിത്രത്തിന് ക്യാപ്ഷനായി ഒരു ലവ് ഇമോജിയും കൂടിയിട്ടപ്പോൾ ആരാധകരുടെ കമന്റുകളും പുറകെ വരാൻ തുടങ്ങി.

ആരാണിത് സത്യം പറഞ്ഞോ, എല്ലാം മനസ്സിലാകുന്നുണ്ട്, കൊച്ചു ഗള്ളി, മനസിലെ വി​ഗ്രഹം ഉടഞ്ഞു, ഹാപ്പി മാരിഡ് ലൈഫ്’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ കാണാനാവുന്നത്. കിം​ഗ് ഓഫ് കൊത്തയുടെ സെറ്റിൽ നിന്നുള്ള ചിത്രമല്ലേ എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ കിം​ഗ് ഓഫ് കൊത്തയിൽ അർജുനും അഭിനയിക്കുന്നുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത.

ദുൽഖർ സൽമാൻ ആണ് ചിത്രത്തിലെ നായകൻ ദുൽഖറിന്റെ തന്നെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ സീ സ്റ്റുഡിയോസിന്റെ ആദ്യ നിർമാണ സംരംഭമാണ് കിങ് ഓഫ് കൊത്ത. ചിത്രം അവതരിപ്പിക്കുന്നത് പാൻ ഇന്ത്യ തലത്തിലാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം അവതരിപ്പിക്കും. രചന നിർവഹിക്കുന്നത് അഭിലാഷ് എസ് ചന്ദ്രനാണ്. അഭിലാഷ് ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്താണ്. കിം​ഗ് ഓഫ് കൊത്ത ഒരു ആക്ഷൻ ത്രില്ലറാണ്. ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.