മലയാളത്തിലെ അതിവേഗ 100 കോടി.!! ചരിത്രം സൃഷ്ടിച്ച് അതിജീവനത്തിന്റെ ആടുജീവിതം; റെക്കോഡുകൾ തകർത്തെറിഞ്ഞ് നജീബിന്റെ ചൈത്രയാത്ര.!! | Aadujeevitham Box Office Record Fastest 100 Cores Malayalam Movie

Aadujeevitham Box Office Record Fastest 100 Cores Malayalam Movie : ആഗോള ബോക്സ്‌ ഓഫീസിനെ വിറപ്പിച്ചു കൊണ്ട് ആടുജീവിതം നൂറ് കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായി ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആട് ജീവിതം ആഗോളതലത്തിൽ വലിയ നേട്ടങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.

ബെന്യാമിൻ എഴുതി 2008ൽ പുറത്തിറങ്ങിയ ആടുജീവിതം ഓരോ മലയാളിക്കും ഏറെ പ്രിയപ്പെട്ട പുസ്തകമാണ്. സൗദി അറേബ്യയിലേക്ക് ഒരുപാട് സ്വപ്നങ്ങളുമായി എത്തി ഒടുവിൽ മരുഭൂമിയിൽ അടിമയായി മാറിയ നജീബ് എന്ന യുവാവിന്റെ അതികഠിനമായ ജീവിത കഥ വായിച്ചു കണ്ണ് നിറയാത്ത മലയാളികൾ കാണില്ല.

ഇപോഴിതാ ആട്ജീവിതം സിനിമയാകുന്നു എന്ന വാർത്ത കേട്ടത് മുതൽ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ചിത്രത്തിനായി പൃഥ്വിരാജ് എടുത്ത പരിശ്രമങ്ങളും ശാരീരിക അധ്വാനങ്ങളും എടുത്ത് പറയേണ്ടതാണ്.മരുഭൂമിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് 19 ലോക്ക് ഡൌൺ മൂലം പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമ പ്രവർത്തകർ മരുഭൂമിയിൽ പെട്ട് പോയ സംഭവം വലിയ വാർത്ത ആയിരുന്നു. പൃഥ്വിരാജ് എന്ന നടന്റെ സമർപ്പണം എത്ര മാത്രമെന്ന് മനസ്സിലാക്കി തരുന്ന ഒരു സിനിമ കൂടിയാണ് ഇത്.

നജീബിന്റെ ശ്രീരപ്രകൃതി കാണിക്കാൻ 98 കിലോ ഭാരം കൂട്ടുകയും 67 കിലോ ആയി കുറയ്ക്കുകയും ചെയ്ത പൃഥ്വിരാജ് എല്ലാവരെയും അത്ഭുതപ്പെടുത്തി. 2018ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പൃഥ്വിരാജിനെക്കൂടാതെ അമല പോൾ, സന്തോഷ്‌ കീഴാറ്റൂർ, കെ ആർ ഗോകുൽ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ. വലിയ സ്വീകരയതയാണ് ലോകമെമ്പാടും ഉള്ള പ്രേക്ഷകർ ആട് ജീവിതത്തിനു കൊടുത്തത്. ഇപോഴിതാ ഏറ്റവും വേഗത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രം എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് ആട്ജീവിതം. മാത്രവുമല്ല 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ പൃഥ്വിരാജ് ചിത്രവും ആട് ജീവിതം ആണ്.