എന്തൊക്കെ സംഭവിച്ചാലും ആദ്യം പറഞ്ഞത് മറക്കരുത്.!! ദീപ്തിയെ ചുംബനങ്ങളാൽ മൂടി വിധു പ്രതാപ്; ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.!! | Vidhu Prathap Lovly Wish To Deepthi

Vidhu Prathap Lovly Wish To Deepthi : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. വളരെ ചെറിയ പ്രായത്തിൽ തന്നെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന വിധു പ്രതാപ് ഇന്ന് മലയാള സിനിമയിലെ മുൻനിര ഗായകന്മാരിൽ ഒരാളാണ്.

വിധുവിനെപ്പോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ് വിധുവിന്റെ ഭാര്യ ദീപ്തിയെയും. മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ആണ് ദീപ്തി. കോട്ടയം നസീർ നായകനായ ചിരികുടുക്ക എന്ന ചിത്രത്തിലെ നായികയായിരുന്നു ദീപ്തി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അടക്കം ലോകമെമ്പാടും അനേകം സ്റ്റേജുകളിൽ പെർഫോം ചെയത താരമാണ് ദീപ്തി. ഭാരതനാട്യത്തിലാണ് താരം സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. മ്യൂസിക്കൽ ആൽബങ്ങളിലും താരം അഭിനയിക്കാറുണ്ട്.

വലിയ ഹിറ്റ് ആയ നങ്ങേലി എന്ന വിധു പ്രതാപിന്റെ ആൽബത്തിലും ദീപ്തി അഭിനയിച്ചു. കരിയറിലും വ്യക്തി ജീവിതത്തിലും പരസ്പരം സപ്പോർട്ട് ചെയ്ത് ഉന്നതങ്ങളിലേക്ക് കുത്തിക്കുന്ന ഈ ദമ്പതികൾ എല്ലാവർക്കും മാതൃകയാണ്. യൂട്യൂബിലെ മികച്ച കോൺടന്റ് ക്രിയേറ്റേഴ്സ് കൂടിയാണ് ഇരുവരുമിപ്പോൾ. ഇരുവരുടെയും കോമഡി വീഡിയോസ് നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. വിധു ആദ്യം ചെയ്ത ആൽബത്തിൽ നായികയായ് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ ആദ്യം കണ്ടത്.

പ്രണയ വിവാഹം ആയിരുന്നില്ല ഇരുവീട്ടുകാരും ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നു തങ്ങളുടെ വിവാഹം എന്നും ഇരുവരും പറഞ്ഞിട്ടുണ്ട്. 2008 ഓഗസ്റ്റ് 20 നാണു ഇവർ വിവാഹിതരായത്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ ദീപ്തിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് വിധു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു നമുക്കിടയിൽ ഇനി എന്തൊക്കെ സമ്മതിച്ചാലും അത് മറക്കരുത് എന്ന് പറഞ്ഞു കൊണ്ടാണ് വിധു ദീപ്തിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത സുഹൃത്തായ ഗായിക സിതാരയും ദീപ്തിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.