നടൻ അപ്പ ഹാജയുടെ മകളുടെ വിവാഹം.!! കുടുംബസമേതം എത്തി താരമായി കൃഷ്ണകുമാർ; ഏക മകളെ പൊന്നുകൊണ്ട് മൂടി താരം.!! | Ahaana Krishna And Krishna Kumar Family In Appa Haja Daughter Wedding

Ahaana Krishna And Krishna Kumar Family In Appa Haja Daughter Wedding : സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാലുമക്കളും സോഷ്യൽ മീഡിയയിലെ താരങ്ങൾ ആണ്. എല്ലാവരും സ്വന്തമായ യൂട്യൂബ് ചാനൽ ഉള്ള ആൾക്കാർ ആണ്. കൃഷ്ണ കുമാറിന്റെ ഭാര്യയും, സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മുഖം തന്നെയാണ്.

സിനിമയിലും, രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങിയ വ്യക്തിയാണ് കൃഷ്ണ കുമാർ. മലയാളത്തിലും, അന്യഭാഷയിലും ഒരുപിടി നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള താരം, വളരെ നല്ല അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ്. സിനിമ പോലെ തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടുംബമെന്ന് പല അവസരങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്. കുടുംബവുമൊത്ത് തന്റെ പ്രിയ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

ഹാജയുമായുള്ള സൗഹൃദം തുടങ്ങിയിട്ട് 35 വർഷങ്ങൾ ആയി എന്നും, ഹാജയുടെ മകളുടെ വിവാഹത്തിന് കുടുംബസമേതം പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തനിക്ക് ഉണ്ടെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്. തന്റെ ജീവിതത്തിൽ ഒരുപാട് മോശം അവസ്ഥയിൽ തന്നോടൊപ്പം നിന്ന പ്രിയ കൂട്ടുകാരന്റെ മകൾ, തന്റെ സ്വന്തം മകളെ പോലെയാണ് എന്നുമാണ് നടൻ പറയുന്നത്.

തിരക്കുകൾ കാരണം വിവാഹ ചടങ്ങുകളിൽ അധികം പങ്കെടുക്കാൻ കഴിയാറില്ലയെന്നും, ഹാജയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി തന്റെ തിരക്കുകൾ എല്ലാം മാറ്റിവെക്കേണ്ടി വന്നു നടൻ കൃഷ്ണകുമാറിന്. കൂട്ടുകാരൻ എന്നതിലുപരി സ്വന്തം സഹോദരനെ പോലെയാണ് ഹാജ എന്നും, ഏത് പ്രശ്നം വന്നാലും ഒരു സഹായത്തിനായി എന്നും പരസ്പരം കൂടെയുണ്ടാവും എന്നും, വിവാഹിതരായ നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായൊരു കുടുംബജീവിതം ആശംസിക്കുന്നു എന്നും നടൻ പങ്കുവെക്കുന്നു.