ഇതാണ് ഹീറോയിസം യഥാർത്ഥ മാരാരിസം.!! ‘ബിഗ് ബോസി’നെ താന്‍ നില്‍ക്കുന്നിടത്തേക്ക് വിളിപ്പിച്ച് അഖില്‍; അഖിൽ കണ്‍ഫെഷന്‍ റൂമിലേക്ക് വരിക.!! | Akhil Marar Visit The Real Bigg Boss Exclusive Video Viral
Akhil Marar Visit The Real Bigg Boss Exclusive Video Viral : ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംപ്രേക്ഷണം ചെയ്യുന്ന വലിയ റിയാലിറ്റി ഷോ ഏതെന്ന് ചോദിച്ചാൽ എല്ലാവരും ഒറ്റ സ്വരത്തിൽ അതിന് ഉത്തരം നൽകുക ബിഗ് ബോസ് എന്നായിരിക്കും. ബിഗ് ബോസ് ആളുകൾ ഏറ്റെടുക്കാൻ പ്രധാനമായി രണ്ട് കാരണങ്ങളിൽ ഒന്ന് അതിൻറെ അവതാരകനായി എത്തുന്ന മോഹൻലാലും രണ്ടാമത്തേത് ബിഗ് ബോസ് എന്ന ശബ്ദവും ആണ്.
ഇതിന് മുൻപും പല സീസണുകളിലും മത്സരാർത്ഥികൾ ബിഗ് ബോസിനെ ഒന്ന് കാട്ടി തരുമോ എന്ന് മോഹൻലാലിനോട് ചോദിച്ചപ്പോൾ അതിന് താനും കാത്തിരിക്കുകയാണ് എന്നായിരുന്നു താരം വ്യക്തമാക്കിയത്. എന്നാൽ അഞ്ചാം സീസൺ പൂർത്തീകരിച്ചതോടുകൂടി ഈ സീസണിലെ പല മത്സരാർത്ഥികളും ബിഗ് ബോസ് ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോൾ അഖിൽമാരാർ ഏറ്റവും ഒടുവിലായി തന്റെ സോഷ്യൽ മീഡിയ പേജ് പങ്കുവെച്ച ഒരു വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. താൻ തെറ്റുകൾ ചെയ്യുമ്പോൾ പലപ്പോഴും തന്നെ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുന്ന ആ വ്യക്തിത്വം ബിഗ് ബോസ് ഇതാണ് എന്ന് പറഞ്ഞു കൊണ്ടാണ് പട്ടാമ്പിക്കാരനായ രഘുവിനെ അഖിൽ മാരാർ പരിചയപ്പെടുത്തുന്നത്. തുടർന്ന് ബിഗ് ബോസ് താനാണെന്ന് ഉറപ്പിക്കുന്ന വിധത്തിലുള്ള ശബ്ദാനുകരണം രഘു വീഡിയോയിൽ കാണിക്കുന്നുമുണ്ട്.
റേഡിയോ ജോക്കി ആയിരുന്ന രഘു ആ ജോലി ഉപേക്ഷിച്ചാണ് ചാനലിലേക്ക് കടന്നുവന്നത്. ഒരുപാട് പരസ്യവും റേഡിയോ പ്രോഗ്രാമും ടിവി പ്രോഗ്രാമും ഒക്കെ ചെയ്യുന്ന ഒരു വോയിസ് ആർട്ടിസ്റ്റ് ആയിരുന്നു രഘു രാജ്. ലൈവ് സ്ട്രീമിംഗ് ആരംഭിച്ചതോടെയാണ് രഘുവിന്റെ ശബ്ദം ആളുകൾ ഏറ്റെടുക്കാൻ തുടങ്ങിയത്. തന്റെ ശബ്ദം ആളുകൾ ഏറ്റെടുത്തതിലും ശ്രദ്ധിക്കുന്നതിലും ഒരുപാട് സന്തോഷം ഉണ്ട് എന്നാണ് രഘു പറയുന്നത്. ബിഗ് ബോസ് സീസൺ ഫൈവിന്റെ മത്സരാർത്ഥിയായ വൈബർ ഗുഡ് ദേവുവും രഘുവിനൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.