ഡെന്നീസിന് രവിയുടെ നല്ല എട്ടിന്റെ പണി.!! സുരേഷേട്ടന്റെ തെലുങ്ക് പാട്ട്; സൂപ്പർ സ്റ്റാറിനെ ട്രോളി കൊ ന്ന് ജയറാമേട്ടൻ.!! | Actor Jayaram Troll Suresh Gopi Video Viral

Actor Jayaram Troll Suresh Gopi Video Viral : രണ്ട് കുപ്പി ബ്ലഡ് തന്നതിന് പകരം വീട്ടിൽ കയറ്റി താമസിപ്പിച്ച കരുണാനിധിയായ ഡെന്നീസിനോട് രവി ഇത് ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു വീഡിയോ ഉണ്ട് മലയാളികളുടെ പ്രിയ താരം ജയറാം ആണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

വിഡിയോയിൽ ജയറാം പ്രിയ താരം സുരേഷ്‌ഗോപിയെ അസ്സലായി ട്രോളിയിട്ടുമുണ്ട്. ഇരുവരുടെയും സൗഹൃദത്തേക്കുറിച്ച് എല്ലാ മലയാളികളുടെയും മനസ്സിലേക്ക് ഓടി വരുന്ന സിനിമ സമ്മർ ഇൻ ബെത്‌ലഹേം ആയിരിക്കും. സൗഹൃദത്തെയും പ്രണയത്തെയും കുടുംബ ബന്ധങ്ങളെയും ഇതിലും മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രം മലയാളത്തിൽ വേറെയില്ല. ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു സുരേഷ്ഗോപിയുടെ ഡെന്നിസ് എന്ന കഥാപാത്രത്തിന്റെയും ജയറാമിന്റെ രവി എന്ന കഥാപാത്രത്തിന്റെയും സൗഹൃദം.

സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഏറ്റവുമടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മിമിക്രി കലാകാരനായ ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് ജയറാം. അനുകരണ കലയിൽ അസാമാന്യ പ്രവീണ്യം ഉള്ള താരം പല അവാർഡ് ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും എല്ലാം മറ്റ് താരങ്ങളെ അനുകരിച്ചു കയ്യടി നേടാറുണ്ട്.

ഇപോഴിതാ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെ അനുകരിച്ചു രംഗത്തെത്തിയിരിക്കുകയാണ് താരം. ഈയടുത്ത് ഒരു സ്റ്റേജ് ഷോയിൽ സുരേഷ് ഗോപി പാടിയ തെലുങ്ക് സോങ് സുരേഷ് ഗോപിയുടെ അതേ ആക്ഷനുകളും ബോഡി പോസ്ചറും ഉപയോഗിച്ച് അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.അലൈവകുണ്ഠപുരം എന്ന ചിത്രത്തിലെ സാമാജവരഗമന എന്ന ഹിറ്റ് സോങ്ങാണ് സുരേഷ് ഗോപി സ്റ്റേജ് ഷോയിൽ പാടിയത്.മികച്ച ഒരു ഗായകൻ കൂടിയാണ് താരം.താരത്തിന്റെ പാട്ടുകൾ പല ടീവി ഷോകളിലൂടെയും ഇടക്ക് കാണാം.താരത്തിന്റെ പാട്ട് പാടുന്ന സ്റ്റൈലും സ്വരവുമെല്ലാം പലരും അനുകരിക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും. ജയറാമിന്റെ ട്രോൾ ആണ് ഏറ്റവും ഹിറ്റ്‌ ആയിട്ടുള്ളതും.