ഇനി യാത്ര ഇഷ്ട വാഹനത്തിൽ, അദിതിയുടെ വീട്ടിൽ പുതിയ ഒരു അതിഥി കൂടി; ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനം സ്വന്തമാക്കി പ്രിയതാരം.!! | Aditi Ravi New Volkswagen Virtus GT

Aditi Ravi New Volkswagen Virtus GT : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് അദിതി രവി. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫോക്സ്‌വാഗൻ വെര്‍ട്യൂസ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചിയിലെ ഫോക്സ്‌വാഗൻ ഷോറൂമിൽ നിന്നാണ് താരം തന്റെ ഇഷ്ട്ട വാഹനം വാങ്ങിയിരിക്കുന്നത്. ജിടി പ്ലസ് ഓട്ടമാറ്റിക് മോഡലായ വാഹനത്തിന്‍റെ നിലവിലത്തെ എക്‌സ്‌ഷോറൂം വില 19.14 ലക്ഷം രൂപയാണ്. ലവ ബ്ലു കളറിലുള്ള മോഡലാണ് താരം വാങ്ങിയത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. പുത്തൻ വാഹനം സ്വന്തമാക്കിയ വിവരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദിതി ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ പോലുള്ള മോഡേൺ കിടിലന്‍ ഫീച്ചറുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് അദിതിയുടെ വെർട്ടിസ് നിരത്തിലേക്ക് ഇറങ്ങുന്നത്. പ്രിയ താരത്തിന് ഇവിഎം ഗ്രൂപ്പിന്റെ എച്ച്ആർ ഹെഡ് അഖിൽ മോഹൻ കെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ ഡീലർഷിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അലമാര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നായികയായി താരം തുടക്കം കുടിക്കുന്നത്. മോഡലിംഗിൽ നിന്നും സിനിമയിലെത്തിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുന്നത്. 2014-ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നിട് 2017-ൽ സണ്ണി വെയ്ൻ നായകനായ അലമാര എന്ന പടത്തിലൂടെയാണ് ഒരു മുഴുനീള വേഷത്തിൽ അതിദി അഭിനയിക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയിലെ താരത്തിന്റെ വേഷം നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ക്രിസ്റ്റഫർ, നേര് എന്നി ചിത്രങ്ങളിലും താരം മികച്ച വേഷം ചെയ്തിരുന്നു.