ഇതാര് ടൈറ്റാനിക്കിലെ റോസോ.!? ആ അപൂർവ മാലയണിഞ്ഞ് അതിഥി രവി, കമന്റുമായി ആരാധകർ.!! | Aditi Ravi Latest Photo As Titanic Rose

Aditi Ravi Latest Photo As Titanic Rose : മ്യൂസിക്കൽ ആൽബങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ താരസാന്നിധ്യം അറിയിച്ച നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് അതിഥി രവിയുടെത്. കോളേജ് പഠനകാലത്ത് മോഡലിങ്ങിൽ തിളങ്ങി നിന്നിരുന്ന അതിഥി അവിടെ നിന്നാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ദി ടൈംസ് ഓഫ് ഇന്ത്യയുടെ മോഡലായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി ബ്രാൻഡഡ് കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി.

ഇതാണ് പിന്നീട് താരത്തെ അഭിനയത്തിന്റെ രംഗത്തേക്ക് കൈപിടിച്ച് നടത്തിയ പ്രധാന ഘടകം. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത 2014 പുറത്തിറങ്ങിയ ആംഗ്രി ബേബിസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നായികയാണ് അതിഥി രവി. പിന്നീട് അതേ വർഷം തന്നെ ബീവേർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. പിന്നീട് സിദ്ധാർത്ഥ് മേനോനൊപ്പം 2014 ഒരു ആൽബം സോങ്ങിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അതിഥിയെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.

പിന്നീട് അലമാര എന്ന ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച അതിഥി ഇന്ന് മലയാള സിനിമയിലെ നായികയായും സഹ നാടിയായും ഒക്കെ തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം പല പൊതുപരിപാടികളിലും താര സംഗമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ അതിഥി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ലോകം കണ്ട എക്കാലത്തെയും പ്രണയ മഹാകാവ്യമായ ടൈറ്റാനിക്കിന്റെ നായികയായ റോസിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അതിഥി പങ്കുവെച്ചിരിക്കുന്നത്.

ടൈറ്റാനിക്കിൽ ജാക്കിന് ചിത്രം വരയ്ക്കുവാനായി സോഫയിൽ ഹാർട്ട് ഷേപ്പിൽ ഉള്ള ഒരു മാലയും ധരിച്ച് റോസ് കിടക്കുന്ന അതേ പ്രതീതി ഉണർത്തുന്ന ചിത്രങ്ങളാണ് അതിഥിയും പങ്കുവെച്ചിരിക്കുന്നത്. അന്ന് റോസിന്റെ കഴുത്തിൽ കണ്ട ലോക്കറ്റിനോട് സാദൃശ്യം വരുന്ന മാലയണിഞ് ആണ് തന്റെ പുതിയ ചിത്രത്തിൽ അതിഥി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഓരോ പെൺകുട്ടിയുടെയും ഹൃദയം അഗാധമായ രഹസ്യങ്ങളുടെ കലവറയാണ് എന്ന തരത്തിലുള്ള അടിക്കുറിപ്പും അതിഥി തന്റെ ചിത്രങ്ങൾക്ക് താഴെ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രത്തെ പ്രശംസിക്കുന്നതിനോടൊപ്പം പലരും ചോദിക്കുന്നത് ഇതാര് ടൈറ്റാനിക്കിലെ റോസോ എന്ന് ആണ്.