ചാക്കോച്ചന്റെ നായികക്ക് മനം പോലെ മംഗല്യം.!! വിവാഹ വേദിയിൽ കണ്ണീരോടെ താരം; നടി സുരഭി സന്തോഷ് വിവാഹിതയായി.!! | Actress Surabhi Santosh Get Married

Actress Surabhi Santosh Get Married : വിവാഹ ദിവസം ഒരു പെൺകുട്ടിയെ സംബന്ധിച്ച് ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമാണ്.അന്ന് വീട്ടുകാരുടെയും കൂട്ടുകാരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

എന്നാൽ സെലിബ്രിറ്റികളുടെ വിവാഹം കൂടുതൽ ആഘോഷിക്കപ്പെടാറുണ്ട്. നാട്ടുകാരെയും വീട്ടുകാരെയും പോലെ ആരാധകരും അവരുടെ വിവാഹത്തിൽ പങ്കുചേരുന്നു. അത്തരത്തിൽ ഒരു നടിയുടെ പ്രധാനപ്പെട്ട മുഹൂർത്തമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്രാൻഡ് ഫാദർ, കിനാവള്ളി, ആയിരത്തിൽ ഇരുവർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന നടിയാണ് സുരഭി സന്തോഷ്. സുരഭിയുടെ വിവാഹ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുതിർന്നവരെയും മറ്റും ബഹുമാനിച്ചുകൊണ്ടും വണങ്ങിക്കൊണ്ടുമാണ് നടി വേദിയിലേക്ക് പ്രവേശിച്ചത്.

ഗോൾഡൻ സാരിയിൽ അതീവ സുന്ദരിയായിരുന്നു നടി. തലയിൽ ചൂടിയിരുന്ന മുല്ലപ്പൂ സാരിയുടെ ഭംഗികൂടുതൽ വിശദമാക്കി.വെറൈറ്റി മീഡിയയാണ് നടിയുടെ വിവാഹവിശേഷം പുറത്തുവിട്ടത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും.വിവാഹ വേദിയിൽ കയറിയപ്പോൾ കണ്ണുനിറഞ്ഞ വിങ്ങിപ്പൊട്ടി നടി സുരഭി എന്ന തലക്കെട്ടോടെ ആണ് വെറൈറ്റി മീഡിയ നടിയുടെ വിവാഹവീഡിയോ പുറത്തുവിട്ടത്. വേദിയിലെത്തിയ നടി സുരഭിയുടെ കണ്ണ് നിറഞ്ഞിരുന്നു. ഒരുപാട് ആഗ്രഹിച്ച മുഹൂർത്തം ആയതിനാൽ ആവാം അവർ കണ്ണുനീർ പൊഴിച്ചത്.

സ്ത്രീയെ സംബന്ധിച്ച് അവരുടെ വീട്ടുകാരെ പിരിയുന്ന ദിവസം കൂടിയാണ് അത്.ആ വേദനയും വിവാഹ ദിവസം ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വരുന്നു. എന്നിരുന്നാലും വിവാഹ ദിവസം ഉണ്ടാകുന്ന സന്തോഷം വേദനയെക്കാൾ വലുതായിരിക്കും. കുറഞ്ഞ സിനിമകളിൽ അഭിനയിച്ചു കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സുരഭി. അവരുടെ വിവാഹദിനം ആരാധകർക്കും പ്രിയപ്പെട്ടതാകുന്നു. വെറൈറ്റി മീഡിയ പുറത്തുവിട്ട നടിയുടെ വിവാഹ വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ അവരോടുള്ള എല്ലാ ആദരവും ഇഷ്ടവും വ്യക്തമാക്കുന്നതാണ്. വരനും വധുവിനും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.