മുത്തപ്പന്റെ നടയിൽ മണ്ഡോദരിയും മകനും.!! മുത്തപ്പനുമായി ഒളിച്ച് കളിച്ച് കേദാർ; കുഞ്ഞു കേദാറിന് തലയിൽ കൈ വെച്ച് അനുഗ്രഹം വർഷവുമായി മുത്തപ്പൻ.!! | Actress Sneha Sreekumar And Son At Parassinikadavu Sri Muthappan Temple

Actress Sneha Sreekumar And Son At Parassinikadavu Sri Muthappan Temple : നടി, അവതാരക എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവു തെളിയിച്ച വ്യക്തിയാണ് സ്നേഹ ശ്രീകുമാർ. ഭർത്താവ് ശ്രീകുമാറും മലയാളികൾക്ക് ഏറെ പരിചിതനായ വ്യക്തി തന്നെ. സമൂഹ മാധ്യമങ്ങളിൽ വളരെയധികം ആക്ടീവ് ആണ് രണ്ടുപേരും.

അതുകൊണ്ടു തന്നെ ഇവരുടെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പക്കൽ എത്താറുള്ളത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഇവർക്ക് ഒരാൺ കുഞ്ഞ് പിറന്നത്. സ്നേഹ ഒരു അമ്മയാകാൻ പോകുകയാണ് എന്ന് അറിഞ്ഞതിനുശേഷം ഉള്ള എല്ലാ വിശേഷങ്ങളും ആരാധകർ സോഷ്യൽ മീഡിയ വഴി അറിഞ്ഞിരുന്നു. ഇരുവരും തങ്ങളുടെ മകന് കേദാർ എന്നാണ് പേര് വെച്ചിരിക്കുന്നത്.

തന്റെ മകന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയാണ് ഇവർ രണ്ടുപേരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. 2019 ഡിസംബറിൽ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വച്ചാണ് ഇവർ വിവാഹിതരായത്. 2023 ജൂൺ ഒന്നിനാണ് ഇവർക്ക് മകൻ കേദാർ പിറന്നത്.

തന്റെ മകൻ കേദാർ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നതിന്റെ ഭാഗമായി അഭിനയ ജീവിതത്തിൽ നിന്നും തൽക്കാലം വിട്ടുനിൽക്കുകയാണ് പ്രിയ താരം. എന്നാൽ ഇപ്പോൾ ഇതാ മകനോടൊപ്പം ഉള്ള ഒരു പുതിയ വീഡിയോയാണ് സ്നേഹ പങ്കുവെച്ചിരിക്കുന്നത്. ”കേദാർ ആദ്യമായി മുത്തപ്പനെ കണ്ടു” എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മുത്തപ്പൻ കുഞ്ഞിന്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതും ആശിർവാദങ്ങൾ നൽകുന്നതും വീഡിയോയിലുണ്ട്. സ്നേഹ തന്റെ കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്നതും മുത്തപ്പന്റെ ആശിർവാദം വാങ്ങുന്നതും ആണ് വീഡിയോയിലെ പ്രധാന ഭാഗം. നിരവധി ആളുകൾ ഇതിനോടൊകം തന്നെ വീഡിയോ ഷെയർ ചെയ്യുകയും വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.