ഇത് എന്റെ അമ്മക്ക് വേണ്ടി; മകൾക്കൊപ്പം മനോഹര നൃത്ത ചുവടുമായി ശോഭന, അനുഗ്രഹിക്കപ്പെട്ട അമ്മയും മകളുമെന്ന് കമന്റ്.!! | Actress Shobana Chandrakumar And Daughter Dance

Shobana Chandrakumar Dance With Daughter : എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് ശോഭന. വർഷങ്ങൾ പിന്നിട്ടിട്ടും ശോഭനയ്ക്കുള്ള ആരാധകർക്ക് ഒരു കുറവുമില്ല. കാരണം ശോഭന അനശ്വരമാക്കിയ കഥാപാത്രങ്ങളും, അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷക മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നതാണ് അതിന് കാരണം.

എന്നാൽ ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും, നൃത്തത്തിലാണ് താരം കൂടുതൽ സമയം ചിലവഴിക്കുന്നത്. ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുകയാണ് താരം. താരത്തിൻ്റെ ദത്തുപുത്രിയായ അനന്തനാരായണിയുമൊത്തുള്ള നിരവധി വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

കഴിഞ്ഞ ദിവസം മദേർസ് ഡേയിൽ ശോഭന താരത്തിൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ‘എവരി ടൈം വി ടച്ച് ‘ എന്ന ഗാനത്തിനാണ് താരം മകൾക്കൊപ്പം ചുവട് വച്ചത്. ‘ഈ നിസാര കാര്യം അത്ര എളുപ്പമല്ല’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റു ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻറുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു ശോഭനയുടെ പുതിയ മലയാള ചിത്രത്തിൻ്റെ വിശേഷം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ ശോഭന ജോഡിയിൽ ഒരു പടം ഇറങ്ങാൻ പോകുന്നത്. അതിൻ്റെ സന്തോഷത്തിലാണ് മോഹൻലാൽ ശോഭന ആരാധകർ.