നയൻതാര എന്നെ അറിയാമോ.!? ഞാൻ ഷീലയാ.!! അന്ന് മനസ്സിനക്കരെ സെറ്റിൽ സംഭവിച്ചത്; കാലങ്ങൾക്ക് മുന്നേയുള്ള കഥ പറഞ്ഞ് ഷീല.!! | Actress Sheela Talk About Lady Superstar Nayanthara

Actress Sheela Talk About Lady Superstar Nayanthara : മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര. മലയാളത്തിലെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രം​ഗത്തെത്തിയത്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് ഇന്ന് നയൻതാര. നടി ഷീലയും നടൻ ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച

ചിത്രം ഹിറ്റായി മാറിരുന്നു. ഇപ്പോഴിതാ ഷീല ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിക്കിടെ നടി ഷീല നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മനസ്സിനക്കര എന്ന ചിത്രത്തിൽ നായികയായാണ് നയൻതാര എത്തിയത്. ഡയാനയെന്നായിരുന്നു അന്ന് പേര്. പക്ഷേ ഞങ്ങളെല്ലാം നയൻതാരെ എന്നായിരുന്നു വിളിച്ചത്. വളരെ പാവം

കുട്ടിയാണ്. ഡാൻസ് ഒക്കെ കളിക്കുന്ന സീൻ ഒക്കെ വരുമ്പോൾ അയ്യോ, ഈ ഡാൻസൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞ് അവൾ ടെൻഷനാവുമായിരുന്നു. ചിരിച്ചങ്ങ് ചെയ്താൽ മതിയെന്ന് ഞാനവളോട് പറയുകയും ചെയ്യുമായിരുന്നു. ഇടയ്ക്ക് ചില പരിപാടികളിലൊക്കെ വെച്ച് ഞങ്ങൾ കണ്ടിരുന്നു. ആദ്യം കണ്ടപ്പോൾ എങ്ങനെയാണോേ പെരുമാറിയത് അങ്ങനെയാണ് പിന്നിട് കാണുമ്പോളും

ആ കുട്ടി പെരുമാറിയത് എന്നും ഷീല കൂട്ടിച്ചേർത്തു. മുൻപ് ഒരു ചാനൽ പരിപാടിക്കിടയിൽ നയൻതാരയോടാണ് തനിക്ക് ആരാധന തോന്നിയിട്ടുള്ളത് എന്ന് ഷീല പറഞ്ഞിരുന്നു. കാണാൻ നല്ല സുന്ദരിയാണന്നാണ് അന്ന് പറഞ്ഞത്. രജനി, മമ്മൂട്ടി, മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള അപൂർവ്വ നടിമാരിൽ​ ഒരാളാണ് നയൻതാര. നായകൻമാർ ഇല്ലാതെയും സിനിമ ഹിറ്റാക്കാൻ കഴിവുള്ള അപൂർവ്വ താരം തന്നെയാണ് നയൻതാര. സോഷ്യൻ മീഡിയയിൽ അത്ര സജീവമല്ലാത്ത താരത്തിന് നിരവധിയാരാധകരാണുള്ളത്.