41 വയസായെന്ന് കണ്ടാൽ പറയുമോ.!? മകൻ പകർത്തിയ ചിത്രത്തിൽ മികവോടെ കനിഹ; ഭാഗ്യദേവത ന്യൂ ലുക്ക് പൊളിച്ചെന്ന് ആരാധകർ.!! | Actress Kaniha Latest Look Viral

Actress Kaniha Latest Look Viral : തമിഴ് ചിത്രമായ ഫൈവ് സ്റ്റാറിലൂടെ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് കനിഹ. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കാലെടുത്തു വച്ചത്. ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളായി തിളങ്ങി.

തമിഴിലും, മലയാളത്തിനും പുറമെ തെലുങ്കിലും, കന്നഡയിലും താരം താരത്തിൻ്റെ പ്രകടനം കാഴ്ചവെച്ചു. വിവാഹവും, മകൻ്റെ വരവോടെയും സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം മലയാള സിനിമയിൽ വീണ്ടും ഗംഭീര തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവടെ നായികയാകാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു.

‘പാപ്പൻ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ബിഗ് സ്ക്രീനിന് പുറമെ മിനിസ്ക്രീനിലും തിളങ്ങി നിൽക്കുകയാണ് കനിഹ ഇപ്പോൾ. സൺ ടിവിയിൽ സംപ്രേക്ഷണം തമിഴ് പരമ്പരയായ ‘എതിർ നീചലി’ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. നടി എന്നതിലുപരി നല്ലൊരു ഗായികയും ഡബ്ബിംങ്ങ് ആർട്ടിസ്റ്റുമാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഷോട്ട് ധരിച്ച് നിൽക്കുന്ന താരത്തെ കണ്ടാൽ നാൽപത് കഴിഞ്ഞെന്ന് പറയില്ലെന്നാണ് ആരാധകർ പറയുന്നത്. താരത്തിൻ്റെ ഈ ഫോട്ടോകൾ പകർത്തിയിരിക്കുന്നത് മകനാണെന്നും താരം പങ്കുവയ്ക്കുകയുണ്ടായി. ഏക മകൻ സായി ഋഷിയുടെ വിശേഷങ്ങളും, ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ പലപ്പോഴും എത്താറുണ്ട്.