പിറന്നാൾ ദിനത്തിൽ കൊച്ചുമോൾക്ക് നൂലുക്കെട്ട്; പേരകുട്ടിക്ക് പൊന്നരഞ്ഞാണമിട്ട് സിദ്ദിഖ് ഇക്ക, ആഘോഷ നിറവിൽ നടൻ സിദ്ദിഖും കുടുംബവും.!! | Actor Sidhique Birthday Moment With Family
Actor Sidhique Birthday Moment With Family : കൊച്ചുമകളെ താലോലിക്കുന്ന സിദ്ധിക്ക്..സിദ്ധിഖിനു പിറന്നാൾ ആശംസകൾ നേർന്നു മകൻ ഷഹീൻ സിദ്ധിഖ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സിദ്ധിഖ്. മകൻ സാപ്പിയുടെ മര ണം ഉൾപ്പെടെ വേദനയേറുന്ന ഒരുപാട് നിമിഷങ്ങളിലൂടെയാണ് താരം ഇന്ന് കടന്ന് പൊയ്ക്കോണ്ടിരിക്കുന്നത്.
മകന്റെ മര ണശേഷമാണു താരത്തിന്റെ രണ്ടാമത്തെ മകൻ ഷഹീനു കുഞ്ഞു ജനിച്ചത്. ദുഖങ്ങൾക്കിടയിലും കൊച്ചുമകളുടെ വരവ് ആഘോഷമാക്കുകയാണ് താരകുടുംബം. ഏത് വേഷവും ഇണങ്ങുന്ന മലയാളത്തിലെ ചുരുക്കം ചില നയകന്മാരിൽ ഒരാളാണ് സിദ്ധിഖ് എന്ന് തന്നെ വേണം പറയാൻ. നായകനായും വില്ലനായും സഹനടനായും എല്ലാം തന്റെ മികച്ച പെർഫോമൻസ് ആണ് താരം തന്റെ എല്ലാ ചിത്രങ്ങളിലും കാഴ്ച വെച്ചിട്ടുള്ളത്. സിദ്ധിഖിന്റെ അഭിനയ ജീവിതം പരിശോദിച്ചാൽ ഇത്രക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത മറ്റൊരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്.
ഏത് വേഷമായാലും ഏറ്റവും മനോഹരമായി ചെയ്യും എന്നൊരു പ്രത്യേകത കൂടിയുണ്ട് താരത്തിന്. മൂന്ന് മക്കളാണ് സിദ്ധിഖിനുള്ളത്. മക്കളിൽ ഒരാളായ ഷഹീൻ സജീവ് മാത്രമാണ് സിനിമയിലേക്ക് വന്നത്.മലയാളത്തിൽ ഇത് വരെ 300 സിനിമകളിൽ അഭിനയിച്ച താരം രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം നിർമിച്ചു കൊണ്ട് സിനിമ നിർമ്മാണ രംഗത്തേക്കും കാലെടുത്തു വെച്ചു. ഇപ്പോഴത്തെ ന്യൂ ജനറേഷൻ മൂവികളിലും സജീവമാണ് താരം.
മികച്ച ഒരു ഗായകൻ കൂടിയായ താരം ദൂരദർശനിലെ സല്ലാപം കൈരളിയിലെ സിംഫണി എന്നീ സംഗീത പരിപാടികളിൽ അവതാരകനായും തിളങ്ങി. സീനയാണ് സിദ്ധിഖിന്റെ ഭാര്യ.പത്തേമാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗതേക്ക് കടന്ന് വന്ന ഷഹീൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപോഴിതാ ഷഹീന്റെ മകളുടെ വരവ് കുടുംബമായി ആഘോഷിക്കുകയാണ് താരങ്ങൾ. കുഞ്ഞിനെ എടുത്തു കൊണ്ട് ഇരിക്കുന്ന സിദ്ധിഖിന്റെ ചിത്രം പങ്ക് വെച്ചു കൊണ്ടാണ് ഷഹീൻ വാപ്പയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.