വരുമ്പോ എല്ലാവർക്കും മസാല ദോശ കൊണ്ടുവരണേ ഏട്ടത്തി; കൂട്ടുകാരോടൊത്ത് ആഘോഷത്തിൽ സാന്ത്വനം ദേവിയേട്ടത്തി, കമന്റുമായി ഹരി.!! | Chippy Renjith Get Together With Friends
Chippy Renjith Get Together With Friends : മലയാളികളുടെ പ്രിയങ്കരിയാണ് നടി ചിപ്പി രഞ്ജിത്ത്. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരമായിരുന്നു ചിപ്പി. ആ സമയത്തായിരുന്നു താരത്തിന്റെ പ്രണയവും ഒളിച്ചോട്ടവും. പിന്നീട് സിനിമകളിൽ നിന്നും താരം നീണ്ട ഇടവേള എടുത്തിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമ സീരിയൽ രംഗത്ത് സജീവമായിരിക്കുകയാണ് രജപുത്ര ഫിലിംസ്.
മികച്ച അഭിനയത്രിയായ താരം ഇപ്പോൾ മലയാള പരമ്പരകളിൽ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സാന്ത്വനം എന്ന സീരിയൽ താരം പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ഒരു പക്ഷേ ആ സമയത്ത് മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിംഗ് ഉണ്ടായിരുന്നത് ചിപ്പി നിർമ്മിച്ചതും, അഭിനയിച്ചതുമായ സാന്ത്വനം പരമ്പരയ്ക്കായിരുന്നു. മികച്ച സ്വീകാര്യതയാണ് സീരിയലിനു മലയാളി പ്രേഷകർ നൽകിരുന്നത്.
പരമ്പര അവസാനിച്ചെങ്കിലും ഇന്നും അതിലെ കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സുകളിൽ നിലനിൽക്കുന്നു എന്നതാണ് മറ്റൊരു സത്യം. ബിഗ്സ്ക്രീനിലും, മിനിസ്ക്രീനിലും സജീവമായ താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. മിക്ക ദിവസങ്ങളിലും താരം ഓരോ വിശേഷങ്ങളുമായി ആരാധകരുടെ മുന്നിലെത്താറുണ്ട്. ചിപ്പി പങ്കുവെക്കുന്ന മിക്ക ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ ആകർഷിക്കാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ചിപ്പി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത്തവണ താരം എത്തിയത് ഒറ്റക്കല്ല. ഒരു കാലത്ത് മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന നടിമാരുടെ കൂടെയുള്ള ചിത്രമാണ്. ഒരു ഗെറ്റ് ടുഗെതർ പോലെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും കാണുമ്പോൾ മനസ്സിലാവുന്നുണ്ട്. ഏതാനും നിമിഷങ്ങൾക്കുളിൽ തന്നെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരുന്നു.