മീനിനെ കാണാൻ കടപ്പുറത്ത് പോയ മീനുട്ടി; ക്യാമറ കാണുമ്പോൾ മാത്രമാണ് ഗൗരവം, മീനാക്ഷി ദിലീപ് ഇത്ര സിംപിൾ ആയിരുന്നോ? താരപുത്രിയുടെ വീഡിയോ വൈറൽ.!! | Meenakshi Dileep Video At Beach

Meenakshi Dileep Video At Beach : മലയാളത്തിലെ സൂപ്പർ താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. സാധാരണയായി മാധ്യമങ്ങൾക്ക് മുന്നിലേക്ക് എത്തുമ്പോൾ ഗൗരവക്കാരിയായാണ് മീനാക്ഷി ദിലീപിനെ കാണാൻ സാധിക്കുന്നത്. എന്നാൽ മീനാക്ഷിയുടെ മിക്ക കൂട്ടുകാരും അവൾ കൂട്ടുകാരികൾക്കിടയിൽ ഒട്ടും ഗൗരവക്കാരി അല്ല എന്ന് പറഞ്ഞിട്ടുണ്ട്.

അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് മീനാക്ഷി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ പറയുന്നത്. ഈ വീഡിയോയിൽ കാണാനാവുന്നത് തന്റെ കൂട്ടുകാരിക്കൊപ്പം ബീച്ചിൽ അടിച്ചുപൊളിക്കുന്ന താരപുത്രി മീനാക്ഷിയാണ്. സോഷ്യൽ മീഡിയ ആരാധകർക്ക് അത്രവേഗം റീച്ച് ചെയ്യാൻ കഴിയാത്ത താര പുത്രിമാരിൽ ഒരാൾ കൂടിയാണ് മീനാക്ഷി. പൊതുവേ സമൂഹമാധ്യമങ്ങളിലും മറ്റു പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും എല്ലാം തന്നെ മീനാക്ഷി വളരെ ആക്ടീവായി എത്താറുണ്ട് എങ്കിലും മാധ്യമങ്ങളോട് മാധ്യമപ്രവർത്തകരോടോ പ്രതികരിക്കാനോ അഭിപ്രായം പങ്കുവയ്ക്കാനോ തയ്യാറാകാറില്ല.

എന്നിരുന്നാലും തന്റെ ആരാധകർക്ക് നിരന്തരം അപ്ഡേറ്റുകളുമായി വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. സിനിമ ഇൻഡസ്ട്രിയൽ നിരവധി സുഹൃത്തുക്കളുള്ള താരപുത്രി കൂടിയാണ് മീനാക്ഷി ദിലീപ്. മാളവിക ജയറാം, കുഞ്ഞാറ്റ, നമിത പ്രമോദ് എന്നീ താരങ്ങളുമായി എല്ലാം മികച്ച സൗഹൃദം സൂക്ഷിക്കുന്ന മീനാക്ഷിയെ കുറിച്ച് ഈ താരങ്ങൾ അവരുടെ പല അഭിമുഖങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെയും പങ്കുവെക്കാറുണ്ട്. ചെന്നൈയിൽ എംബിബിഎസ് ഹൗസ് സർജൻസി പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെയായി വളരെ സജീവമാണ് മീനാക്ഷി മീനാക്ഷിയുടെ ആരാധകർ താരത്തിന്റെ കുടുംബത്തോടും കൂട്ടുകാരോടും ഒപ്പമുള്ള ഫോട്ടോയും വീഡിയോസും വിട്ടുകളയാറില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. തന്റെ സുഹൃത്ത് കൃഷ്ണയ്ക്കൊപ്പമുള്ള വീഡിയോ ആണ് നിലവിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആർക്കിടെക്ട് ആയ കൃഷ്ണ തന്റെ instagram ലൂടെ പങ്കുവെച്ചത് ബീച്ചിൽ ആടിപ്പാടി ആഘോഷിക്കുന്ന മീനാക്ഷിയോടൊപ്പം ഉള്ള വീഡിയോ ആണ്. കൃഷ്ണ തന്നെയാണ് ഈ വീഡിയോ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് മീനാക്ഷിയെ കോളാബ് ചെയ്തത്.