കണി ഒരുക്കി സദ്യ കഴിച്ചു; സാപ്പി മോനൊപ്പം അവസാനത്തെ വിഷു, മൂത്ത മകനോടൊപ്പം സിദ്ദിഖ് ഇക്കയുടെ സന്തോഷ നിമിഷങ്ങൾ കണ്ണ് നിറക്കുന്നു.!! | Actor Siddique Vishu Ceremony Celebration

Actor Siddique Vishu Ceremony Celebration : നിരവധി മലയാള സിനിമകളിൽ നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടൻ സിദ്ദിഖ്. ഇദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

തന്റേതായ വ്യക്തിത്വവും കാഴ്ചപ്പാടും എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സിദ്ദിഖ്. പലകാര്യങ്ങളോടുമുള്ള തന്റെ നിലപാടുകൾ തുറന്നു പറയാനുള്ള ഇദ്ദേഹത്തിന്റെ ധൈര്യവും എടുത്തുപറയേണ്ടത് തന്നെ.1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെക്ക് താരത്തിന്റെ അരങ്ങേറ്റം. തുടർന്ന് ചെറിയ പല വേഷങ്ങളും ചെയ്തു. മലയാള സിനിമയിൽ ഇദ്ദേഹം പ്രശസ്തനാകുന്നത് 1990കൾ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകൻമാരായി അഭിനയിച്ച 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ വിജയമാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ സിദ്ദിഖിന് സഹായകരമായത്.

ഇപ്പോഴും അഭിനയ ജീവിതത്തില്‍ സജീവമായി തുടരുന്ന നടന്‍ എന്ന നിലയിൽ ഓരോ ദിവസം കഴിയും തോറും പ്രേക്ഷക പ്രശംസ നേടി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രമാണ് നേര്. ചിത്രം തിയേറ്ററുകളിൽ ഹിറ്റായിരുന്നു. സീനയാണ് സിദ്ദിഖിൻ്റെ ഭാര്യ. ഇദ്ദേഹത്തിന്റെ മക്കളാണ് മക്കളാണ് റഷീൻ, ഷഹീൻ, ഫർഹീൻ. ഇപ്പോഴിതാ മകൻ ഷഹീൻ സിദ്ദിഖ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുടുംബസമേതം ഒന്നിച്ചുള്ള ഒരു ചിത്രമാണിത്. കുടുംബത്തോടൊപ്പം ഉള്ള നിരവധി ചിത്രങ്ങൾ ഇതിനുമുൻപും ഷാഹിൻ പങ്കുവെച്ചിട്ടുണ്ട്.

2022 മാർച്ചിൽ ആയിരുന്നു ഷാഹിനും ഡോക്ടർ അമൃതയും തമ്മിലുള്ള വിവാഹം. ഇപ്പോൾ ഭാര്യ അമൃതയെയും കാണാം. ഇവരുടെ വിവാഹവും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി താരരാജാക്കന്മാരും ദിലീപ്, കാവ്യ മാധവന്‍, ബിജു മേനോൻ, മംമ്ത മോഹൻദാസ്, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്‍, തുടങ്ങി വലിയ താരനിരയുമാണ് ഷഹീന്റെ വിവാഹത്തിനെത്തിയിരുന്നത്. ഇപ്പോൾ പങ്കുവെച്ച കുടുംബ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.