അടുത്ത കർഷകശ്രീ അവാർഡ് ജയറാമേട്ടന് തന്നെ!! താരത്തിന്റെ കൃഷി തോട്ടം കണ്ട് കണ്ണുതള്ളി ആരാധകർ; ഇതാണ് നുമ്മ പറഞ്ഞ കർഷകൻ… | Actor Jayaram Farming Video Viral Malayalam

Actor Jayaram Farming Video Viral Malayalam : സിനിമകളിൽ നിരവധി വേഷങ്ങൾ അഭിനയിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജയറാം. ആക്ടർ മിമിക്രി ആർട്ടിസ്റ്റ് ആനപ്രേമി ചെണ്ടക്കാരൻ കർഷകൻ ഗായകൻ എന്നിങ്ങനെ നിരവധി വേഷങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. ഇത് സിനിമയിൽ മാത്രമല്ല ജീവിതത്തിലും. പ്രേക്ഷകർക്കിടയിലും ആരാധകർക്കിടയിലും ഒരുപോലെ സജീവ സാന്നിധ്യമാണ് ജയറാം എന്ന അതുല്യ പ്രതിഭ.

ടെലിവിഷൻ സ്ക്രീനുകളിലൂടെയും ബിഗ് സ്ക്രീനുകളിലൂടെയും മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജയറാം പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ഹൃദയം കവരുന്നത്. തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ജയറാമിന്റെ വീഡിയോയാണിത്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ ‘മറക്കുടയാല്‍ മുഖം മറയ്ക്കും’ എന്ന ഗാനവും പശ്ചാത്തലത്തില്‍ ജയറാം ചേർത്തിരിക്കുന്നു.

സ്വന്തം തോട്ടത്തിൽ നിന്ന് വെള്ളരിക്ക മത്തങ്ങ തക്കാളി വഴുതനങ്ങ വാഴക്കുല തുടങ്ങി നിരവധി പച്ചക്കറികളാണ് താരം വിളവെടുക്കുന്നത്. തലയിൽ ഒരു തോർത്തുകൊണ്ടും കെട്ടി തനി നാടൻ രീതിയിൽ ആണ് താരത്തിന്റെ കൃഷി വിളവെടുപ്പ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രേക്ഷകർ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു നടൻ എന്ന രീതിയിൽ മാത്രമല്ല നല്ലൊരു വ്യക്തി എന്ന നിലയിൽ കൂടി പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ജയറാം.

കൃഷി മാത്രമല്ല കൃഷിക്ക് പുറമേ ഒരു പശു ഫാം കൂടി താരത്തിനുണ്ട്. ഈ ഫാമിലി 100 ൽ അധികം പശുക്കൾ ഉണ്ട്. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് ജയറാം തന്റെ പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി താരം ഉല്‍പാദിപ്പിക്കുന്നത്. നെല്ല്, തെങ്ങ് കൃഷിയും അദ്ദേഹം നടത്തുന്നുണ്ട്. പൊന്നിയൻ സെൽവൻ എന്ന ബിഗ് ചിത്രത്തിനു ശേഷം ഇപ്പോൾ വീണ്ടും തെലുങ്കിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Rate this post