ഫോട്ടോഷോപ്പ് പഠനം അവസാനം കല്യാണത്തിലേക്ക്.!! നടൻ ദീപക് പറമ്പോലിന് വിവാഹം വധു അപർണ ദാസ്; വെറൈറ്റി സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച് നടൻ.!! | Actor Deepak Parambol And Aparna Das Going To Get Married

Actor Deepak Parambol And Aparna Das Going To Get Married : മലയാള സിനിമയിലെ യുവതാരമാണ് ദീപക് പറമ്പോൾ. 2012 -ൽ തട്ടത്തിൽ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ദീപക് കടന്നുവരുന്നത്. പിന്നീട് തിര എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും, കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപക് സിനിമാരംഗത്ത് കൂടുതൽ പ്രശസ്തൻ ആയത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2019 – ൽ ‘ഓർമയിൽ ഒരു ശിശിരം ‘ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി എത്തിയത്. പിന്നീട് മലയാള സിനിമയിൽ താരത്തിൻ്റേതായ കഴിവുകൾ കാഴ്ചവയ്ക്കുകയാണ് താരം. വിനീത് ശ്രീനിവാസൻ്റെ വിഷു ചിത്രമായ ‘വർഷങ്ങൾക്കു ശേഷത്തിലും ‘ദീപക് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറൽ ആയി മാറുന്നത്. താരത്തിൻ്റെ വിവാഹ വാർത്തയും ആയിട്ടാണ് താരം എത്തിയിരിക്കുന്നത്.

വിവാഹത്തിൻ്റെ സെയ് വ്ദ ഡേറ്റ് പോസ്റ്റിന് താഴെ താരം പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്. വിനീത് ശ്രീനിവാസൻ സിനിമയിൽ അപർണ്ണയോട് വിനീത് പറയുന്ന ഡയലോഗാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ ‘ എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. എന്നെ ടോളാൻ ഞാൻ ആരെയും സമ്മതിക്കില്ലെന്ന് വീഡിയോയ്ക്ക് താഴെ താരം പങ്കുവച്ചപ്പോൾ, അതാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്, ഏപ്രിൽ ഇരുപത്തിനാലാം തീയതി ആണ് താരം വിവാഹിതനാകാൻ പോകുന്നത്. വധുവായി വരുന്നത് മലയാള സിനിമയിലെ യുവനടി അപർണ ദാസാണ്.

കുറച്ച് വർഷങ്ങളായി ദീപകും അപർണ്ണയും തമ്മിൽ പ്രണയത്തിലായിരുന്നു.’ ഞാൻ പ്രകാശൻ ‘ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അപർണ്ണ ദീപക്കിൻ്റെ കൂടെ അഭിനയിച്ച മനോഹരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഭാഗമായിട്ടുള്ള താരം വിജയിയുടെ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിച്ചിരുന്നു. തമിഴ് ചിത്രമായ ‘ഡാഡ’യിലെ നടിയുടെ പ്രകടനം അപർണ്ണയ്ക്ക് കയ്യടി നേടികൊടുത്തിരുന്നു. തൊലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മലയാളത്തിൽ അപർണ്ണയുടേതായ പുതിയ പ്രൊജക്ട് ‘ആനന്ദ് ശ്രീബാല ‘ ആണ്. ദീപക്കിൻ്റെയും അപർണ്ണയും വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹം.