ഞങ്ങളുടെ ആദ്യത്തെ വിശേഷം; മധുരം കഴിച്ച് സന്തോഷം പങ്കുവെച്ച് നടൻ ബാല, വിവാഹ ശേഷം സന്തോഷത്തിന്റെ ദിനങ്ങൾ ആഘോഷമാക്കി താരം.!! | Actor Bala Happy With Wife And Family

Actor Bala Happy With Wife And Family : നടൻ ബാല എല്ലാവർക്കും വളരെ പ്രിയപ്പെട്ടവനാണ്. സൗത്ത് ഇന്ത്യൻ സിനിമ ഒന്നാകെ സജീവ സാന്നിധ്യം വ്യത്യസ്ത റോളുകളിൽ അഭിനയിച്ചു നേടിയ ബാലയുടെ വിവാഹം ദിവസങ്ങൾ മുൻപ് മാത്രമാണ് നടന്നത്. നടൻ ബാലയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ബന്ധു കൂടിയായ കോകിലയായിരുന്നു വധു. കൊച്ചിയിലെ കലൂരിലെ തന്നെ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് രാവിലെ ബാലയുടെ വിവാഹം നടന്നത്.

വിവാഹം പിന്നാലെ സോഷ്യൽ മീഡിയ ഒന്നാകെ താരത്തിനു മംഗള ആശംസകൾ നേർന്നിരുന്നു. കൂടാതെ കോകിലക്ക് ബാലക്കൊപ്പം സന്തോഷവതിയായി മുന്നേറാൻ കഴിയട്ടെയെന്നും ആരാധകർ അഭിപ്രായപെട്ടിരുന്നു. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയാകെ തരംഗമായി മാറുന്നത് അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ചു സന്തോഷവാനായി കാണുന്ന നടൻ ബാലയെയാണ്. പുതിയ വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിക്കാണ് ബാലയും ഭാര്യ കോകിലയും അമ്മയെ സ്നേഹ സമ്മാനങ്ങളുമായി കാണാനെത്തിയത്.

ഭാര്യക്കും തനിക്കും അമ്മ മധുരം നൽകുന്ന വീഡിയോ ബാല ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ വിവാഹചടങ്ങിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് അമ്മ ഏതാഞ്ഞതെന്ന് ബാല പറഞ്ഞിരുന്നു. അതേസമയം അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നതായി വീഡിയോ പിന്നാലെ കണ്ടെത്തുകയാണ് സോഷ്യൽ മീഡിയയും ആരാധകരും.

നേരത്തെ മച്ച് (2002) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടൻ ബാല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബിഗ് ബി (2007), സൗണ്ട് ഓഫ് ബൂട്ട് (2008), പുതിയ മുഖം (2009), ഹീറോ (2012), വീരം (2014), എന്ന് നിന്റെ മൊയ്തീൻ (2015), പുലിമുരുകൻ (2016), ആനക്കള്ളൻ (2018), ലൂസിഫർ (2019), തമ്പി (2019) തുടങ്ങിയ അനേകം ചിത്രങ്ങളിലെ സപ്പോർട്ടിംഗ് റോളുകളിലൂടെയും മാറ്റും നടൻ ബാല മലയാളിക്ക് സുപരിചിതനായി.