പൊന്നോമനയെ പാട്ടു പാടിയുറക്കി യുവ; അച്ഛന്റെ പാട്ട് കേട്ട് ജൂനിയർ മൃദുല!! കുഞ്ഞിനെ പാട്ടുപാടി ഉറക്കാൻ അച്ഛൻ… | Yuva Krishna Singing Song For Baby Malayalam

Yuva Krishna Singing Song For Baby Malayalam : ടെലിവിഷൻ ആസ്വാദകർക്ക് മുൻപിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു വ്യക്തിത്വങ്ങളാണ് മൃദുലയും ഭർത്താവ് യുവകൃഷ്ണയും. വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെയാണ് ഇരുവരും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. മഴവിൽ മനോരമ സംപ്രേക്ഷണം കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് മൃദുല പ്രേക്ഷകർക്ക് പ്രിയങ്കരി ആയതെങ്കിൽ മഞ്ഞിൽ വിരിഞ്ഞ എന്ന പരമ്പരയിലൂടെയാണ് യുവകൃഷ്ണ ജനമനസ്സുകൾ കീഴടക്കിയത്.

മൃദുലയും യുവാക്കൃഷ്ണയും തമ്മിലുള്ള സ്നേഹത്തെയും പ്രണയത്തെയും കുറിച്ച് ആരാധകർ എപ്പോഴും സംസാരിക്കാറുണ്ട്. അച്ഛനമ്മമാരായതിന്റെ സന്തോഷത്തിലാണ് താര ദമ്പതികൾ . എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ ഇരുവരും മടിക്കാറില്ല. മൃദുലയ്ക്കും യുവകൃഷ്ണയ്ക്കും ചേർന്ന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.മൃദുവാ വ്ലോഗ്സ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. മൃദുലയുടെയും യുവാക്കൃഷ്ണയുടെയും പേരുകൾ ചേർത്താണ് യൂട്യൂബ് ചാനലിന് പേര് ഇട്ടിരിക്കുന്നത്.

ആരാധകർ ഹൃദയത്തോട് ചേർക്കുന്ന താര ദമ്പതികളാണ് ഇരുവരും. മൃദുലയുടെ ഗർഭകാലഘട്ടവും അനുബന്ധിച്ചുണ്ടായിരുന്ന ഫോട്ടോ ഷൂട്ടുകളും ഡെലിവറിക്കായി ആശുപത്രിയിൽ എത്തിയതും എല്ലാം ആരാധകരുമായി ഇരുവരും പങ്കുവെച്ചിരുന്നു. ഇതിനെല്ലാം വളരെയധികം സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
എന്നാൽ ഡെലിവറിക്ക് ശേഷം കുഞ്ഞിന്റെ യാതൊരുവിധ ചിത്രങ്ങളോ വീഡിയോകളോ മൃദുല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടില്ല. ഏറ്റവും ഒടുവിലായി യൂട്യൂബ് ലൂടെ മൃദുല പങ്കുവെച്ചിരിക്കുന്നത് തങ്ങളുടെ ഓണ വിശേഷങ്ങളാണ്.

ഇരുവർക്കും ഒരു പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്.കുഞ്ഞിനെ കാണാൻ ആരാധകരും കാത്തിരിക്കുകയാണ്.എന്നാൽ കാണികളുടെ ആകാംക്ഷക്ക് തെല്ലൊരാശ്വാസമായി പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് മൃദുല.ഭർത്താവ് യുവക്കൃഷ്ണ തന്റെ കുഞ്ഞു രാജകുമാരിക്ക് വേണ്ടി പാട്ടുപാടുന്ന വീഡിയോയാണിത്. വീഡിയോയ്ക്ക് മുകളിലായി സൂപ്പർ ഡാഡി എന്ന് എഴുതിയിരിക്കുന്നു.” കണ്ണേ കലമാനെ” എന്ന തമിഴ് ഗാനമാണ് കുഞ്ഞിനുവേണ്ടി യുവാകൃഷ്ണ പാടുന്നത്. അച്ഛന്റെ പാട്ടിന് കുഞ്ഞ് കൈ അനക്കുന്നതും ഒച്ച വയ്ക്കുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോയ്ക്ക് താഴെയായി ആരാധകർ നിരവധി കമന്റുകൾ ചെയ്തിരിക്കുന്നു.