സണ്ണിയല്ല ഇനി അയ്യര് തളക്കും നാഗവല്ലിയെ..!! സി ബി ഐ ലൊക്കേഷനിൽ ശോഭനയോട് മെഗാസ്റ്റാർ പറഞ്ഞത്..!! ഇനി ഒരുമിച്ച് സിനിമ..!? | Nagavalli Met Sethurama Iyyer

Nagavalli Met Sethurama Iyyer : സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് സി ബി ഐ 5 . വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ എന്ന ഐക്കോണിക്ക് കഥാപാത്രമായി മമ്മൂട്ടി ബിഗ്‌ സ്‌ക്രീനിൽ തിരിച്ചെത്തുമ്പോൾ മലയാള സിനിമ വീണ്ടും ചരിത്രത്താളിൽ ഇടം പിടിക്കുകയാണ്. മെയ് ഒന്നിന് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സി ബി ഐ അഞ്ചിന്റെ ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ ഒരു വിശിഷ്ടാതിഥി എത്തിയതിന്റെ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

മമ്മൂട്ടി തന്നെയാണ് ഈ വിശേഷം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മമ്മൂട്ടിയും സംവിധായകൻ കെ മധുവും ചേർന്ന് പൂച്ചെണ്ടുകളൊക്കെ നൽകി വളരെ ഊഷ്മളമായ ഒരു സ്വീകരണമാണ് ശോഭനക്ക് നൽകിയത്. മമ്മൂക്കക്കൊപ്പം താരമെടുത്ത സെൽഫിയാകട്ടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. ‘നാഗവല്ലി സേതുരാമയ്യരെ കണ്ടുമുട്ടിയപ്പോൾ’ എന്ന ക്യാപ്‌ഷനോടെയാണ് മമ്മൂട്ടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചത്. ‘എന്തിന് വേറൊരു സൂര്യോദയം’ എന്ന ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയുള്ള വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

സി ബി ഐ ലൊക്കേഷനിലെത്തിയ താൻ മമ്മൂക്കയ്ക്കും ടീമിനുമൊപ്പമുള്ള കുറെ നല്ല നിമിഷങ്ങൾ ഏറെ ആസ്വദിച്ചുവെന്ന് പറഞ്ഞാണ് ശോഭന സെറ്റിൽ നിന്ന് മടങ്ങിയത്. അതേ സമയം മമ്മൂക്കയും ശോഭനയും ഇനിയെന്നാണ് ഒരു സിനിമയിൽ ഒന്നിച്ചഭിനയിക്കുക എന്ന ചോദ്യം ഒത്തിരി ആരാധകരാണ് മെഗാസ്റ്റാറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

ആ ചോദ്യങ്ങൾക്കൊന്നും മമ്മൂക്ക ഇതുവരെയും മറുപടി കുറിച്ചിട്ടില്ല. മലയാളസിനിമയിലെ ഏറ്റവും മികച്ച താരജോഡികളിൽ ഒന്നായിരുന്നു മമ്മൂട്ടി-ശോഭന. ഇവർ ഒന്നിച്ച ചിത്രങ്ങൾക്കെല്ലാം വൻ ആരാധകപിന്തുണയാണ് ലഭിച്ചിരുന്നത്. ഇരുവരെയും ഒന്നിച്ച് ഒരു വിഡിയോയിലെങ്കിലും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ഒട്ടും ചെറുതല്ല ഇപ്പോൾ ആരാധകർക്ക്.