ഏങ്കളാ കല്ല്യാണാഞ്ചു, വയനാട്ടിൽ നിന്നൊരു വൈറൽ സേവ് ദി ഡേറ്റ്; ഗോത്ര വിവാഹ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Wayanad Tribals Save The Date Video Viral

Wayanad Tribals Save The Date Video Viral : സേവ് ദി ഡേറ്റ് എന്ന വാക്കു തന്നെ മാറ്റി ഇപ്പോൾ മാർക്ക് ഓൺ യുവർ കലണ്ടർ, ഹോൾട് ദ ഡേറ്റ് ഓക്കെയാണ്. അതിനിടയിൽ തുണിയിലും വ്യത്യസ്ത മായ കാലിഗ്രാഫികളിലും വിവാഹ ദിനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്ന വീഡിയോകൾ വന്നു. അവിടെ നിന്നൊക്കെ ബഹു ദൂരം സഞ്ചരിച്ച് ഏറെ വ്യത്യസ്തമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

പൂർണമായും കാട്ടിൽ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ കാടിന്റെ മക്കളായ ആദിമ നിവസികളുടെ രീതിയിലാണ് എന്നതാണ് വൈറൽ വീഡിയോയുടെ പ്രത്യേകത. വെഡിംങ് ലൈൻസ് ആട്സ് എന്ന ഫോട്ടോഗ്രഫി വീഡിയോഗ്രഫി മേക്കിംങ് ഗ്രൂപ്പാണ് പുതു പുത്തൻ വീഡിയോയുമായി എത്തിയിരിക്കുന്നത്. ആദിവാസി ആചാരങ്ങളിലൂടെ ഒരു കല്യാണം. വീഡിയോ തുടങ്ങുന്നത് ഗാഢമായ വനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ്. പിന്നെ വിവാഹിതരാകാൻ പോകുന്ന ആണും പെണ്ണും.

വേഷം തനി നാടൻ. ചെക്കൻ വെള്ള മുണ്ട് മാത്രം. പെണ്ണ് വെള്ള മുണ്ടും ബ്ലൗസും അരയിലൂടെ പച്ച തുണി കൊണ്ട് കെട്ടും. അകമ്പടിയായുള്ള ആദിവാസികളുടെ വിവാഹ മംഗളങ്ങൾ നേർന്നു കൊണ്ടുള്ള പാട്ട് വളരെയധികം ഒർജിനാലിറ്റി നൽകുന്നു. ചെക്കനും പെണ്ണും നടന്ന് അവരുടെ ആളുകളുടെയും ദൈവത്തിന്റെയും മുന്നിലെത്തുന്നു. ഒരു സ്ത്രീ അപ്പുറത്ത് നിന്ന് തുകൽ വാദ്യം കൊട്ടുന്നു. ഇരുവരും മിഴികളാൽ സന്ദേശമയക്കുന്നുണ്ട്.

താലിക്കു പകരo ആദിവാസികളുടെ ആചാരത്തിലുള്ള മാല ചെക്കൻ പെണ്ണിനെ അണിയിക്കുന്നു. നാട്ടിലെ പോലെ പൂമാലയും ബൊക്കെ ഒന്നും ഇല്ല. എപ്പഴും വ്യത്യസ്തത തിരയുന്ന വെഡിംങ് ലൈൻ ആട്സ് ആണ് ഈ വൈറൽ വീഡിയോക്ക് പുറകിൽ. 500 ലധികം പ്രീ വെഡിംങ് വീഡിയോകൾ ലഭ്യമാണ്. നവവരനും വധുവും അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളിൽ വരെ ഇവരുടെ ക്രിയേറ്റിവിറ്റി കാണാം . എന്തായാലും പുതിയ വീഡിയോ വെഡ്ഡിംഗ് ലൈൻ ആട്സി നെ ഫേയ്മസ് ആക്കുമെന്ന് തീർച്ച.