അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ട കുട്ടികൾ.!! 30 വർഷങ്ങൾക്ക് ശേഷം പുനർസമാഗമം; കൂടപ്പിറപ്പിനെ തേടിപ്പിടിച്ച വിജയലക്ഷ്മിയും ദിവ്യശ്രീയും മനസ് തുറക്കുന്നു.!! | Viral Twin Sisters Vijayalakshmi And Divyasree Q & A Video

Viral Twin Sisters Vijayalakshmi And Divyasree Q & A Video : 30 വർഷങ്ങൾക്ക് ശേഷം കാണാതായ ഇരട്ട സഹോദരിമാർ വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് അവരെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വലിയ വാർത്തയായിരുന്നു. അനാഥാലയത്തിൽ അമ്മ ഉപേക്ഷിച്ചു പോവുകയും പിന്നീട് ഇരട്ടക്കുട്ടികളെ മറ്റു രണ്ടു ദമ്പതിമാർ ഏറ്റെടുത്ത് വളർത്തുകയുമായിരുന്നു.

അങ്ങനെ 30 വർഷങ്ങൾക്ക് ശേഷം പല വഴിയിലൂടെ ഇവർ രണ്ടുപേരും അടുത്തറിയുകയും ഒത്തുചേരുകയും ചെയ്തു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ സഹോദരിമാരിൽ ഒരാളായ ദിവ്യശ്രീ തന്റെ ഇരട്ട സഹോദരിയോടൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു ക്യൂ ആൻഡ് എ വീഡിയോയാണ് ഇവർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ദിവ്യശ്രീ ടോക്സ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. 10 ചോദ്യങ്ങളാണ് ഇവർ പരസ്പരം ചോദ്യോത്തര വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതിൽ ഒന്നാമത്തെ ചോദ്യം ആദ്യത്തെ ക്രഷ് ആരായിരുന്നു എന്നാണ്. രണ്ടാമത്തെ ചോദ്യം ദിവ്യ ചോദിക്കുന്നത് കുലസ്ത്രി അല്ലങ്കിൽ ഫെമിസ്റ് എന്നാണ്. അതിനു മറുപടിയായി പറഞ്ഞത് ഫെമിനിസ്റ്റ് എന്നാൽ കുലസ്ത്രീ അല്ല എന്ന് ആണ്. അതുപോലെതന്നെ ജീവിതത്തിൽ ഇൻസ്പെയറിംഗ് ആയിട്ടുള്ള വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട് ഇരുവരും. ഇതിനുത്തരം ദിവ്യ പറയുന്നത് അമ്മയും സഹോദരിയുമാണ് തനിക്ക് ഏറ്റവും ഇൻസ്പെയറിങ് ആയിട്ടുള്ളത് എന്നാണ്. വിഷ് ലിസ്റ്റിൽ ഉള്ള അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണ് എന്നും ഇരുവരും വീഡിയോയിൽ തുറന്നുപറയുന്നുണ്ട്. ഒരു മൂവി ആക്ട്രസ് എന്ന് ചോദിക്കുമ്പോൾ അതിന് സഹോദരി ഉത്തരം പറയുന്നത് പിക്കു എന്ന ചിത്രത്തിലേ ക്യാരക്ടർ ആണ് എന്നാണ്. അതേസമയം ദിവ്യക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ആണ് നന്ദനം സിനിമയിലെ ബാലാമണി എന്ന ക്യാരക്ടർ.

ഓർമ്മയിലെ റിജക്ഷൻ എന്ന് ചോദിക്കുമ്പോൾ സഹോദരിയുടെ ഉത്തരം റിജക്ഷൻ ഒരിക്കലും എനിക്കൊരു ഫാക്ടർ അല്ല എന്നാണ്. അതുപോലെ തന്നെ ഞാൻ അതൊന്നും ഓർത്തു വയ്ക്കാറില്ല എന്നും സഹോദരി പറയുന്നു. എന്നാൽ ഇതിന് ഉത്തരം പറയുന്നത് പല സാഹചര്യങ്ങളിലും പല റിജക്ഷനും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഞാനും അത് അത്രമാത്രം കാര്യമാക്കിയിട്ടില്ല എന്നാണ്. പിന്നീട് നിലവിലെ ഏറ്റവും വലിയ ആഗ്രഹം എന്ന ചോദ്യം ആണ് ദിവ്യ ചോദിക്കുന്നത്. ഇപ്പോൾ എങ്ങനെയാണ് എന്റെ ജീവിതം പോകുന്നത് അതുപോലെ തന്നെ മുന്നോട്ടു പോകണം എന്നാണ് ഇതിനുള്ള ഉത്തരമായി സഹോദരി പറയുന്നത്.

എന്നാൽ ഇതിനുള്ള ഉത്തരമായി ദിവ്യ പറയുന്നത് യൂട്യൂബ് ചാനൽ റീച്ചാവണം എന്നാണ്. ആരെയെങ്കിലും കൊ ല്ലാ ൻ തോന്നിയിട്ടുണ്ടോ എന്ന് ദിവ്യയുടെ ചോദ്യത്തിനുള്ള ഉത്തരമായി സഹോദരി പറയുന്നത് തോന്നിയിട്ടുണ്ട് എന്നാണ്. ലൈഫിന്റെ പല സ്റ്റേജിലും പല ആളുകളായിരുന്നു എന്നും ഇവർ പറയുന്നു. ഉത്തരമായി ദിവ്യ പറയുന്നത് എന്റെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങൾ ഇടപെടാൻ വരുന്നവരെ എന്നാണ്. ഏറ്റവും അവസാനമായി സഹോദരിയോട് ചോദിക്കുന്ന ചോദ്യമാണ് ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ടതിൽ ഏറ്റവും അടുത്ത് നിൽക്കുന്നത്. ബയോളജിക്കൽ പാരന്റ്സിനെ എപ്പോഴെങ്കിലും കാണാൻ ശ്രമിച്ചിട്ടുണ്ടോ എന്ന്. എന്നാൽ ഇതിനുള്ള ഉത്തരമായി സഹോദരി പറയുന്നത് തോന്നിയിട്ടുണ്ട് എന്നും എന്നാൽ അതിനെ ശ്രമിച്ചിട്ടില്ല എന്നുമാണ്.