കൗമാര പ്രായത്തിൽ കൂടെ കൂടിയവൾ!! ഉറക്കമില്ലാത്ത രാത്രികളിൽ ആശ്വാസമായവൾ; ഞാൻ ഉറക്കം നടിക്കുമ്പോൾ അവൾ എന്റെ കാതുകളിൽ മന്ത്രിക്കും… | Vineeth Sreenivasan And Divya 19 Years Of Love Anniversary Viral Entertainment News Malayalam

Vineeth Sreenivasan And Divya 19 Years Of Love Anniversary Viral Entertainment News Malayalam : സംഗീതത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷക മനസ്സ് പിടിച്ചടക്കിയ പിന്നണി ഗായകനാണ് വിനീത് ശ്രീനിവാസൻ. പിന്നണി ഗാന രംഗത്ത് മാത്രമല്ല സംവിധായകൻ , തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ നിരവധി തലങ്ങളിൽ ഇതിനോടകം തന്നെ വിനീത് ശ്രീനിവാസൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം തന്നെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച് പുതിയ വിശേഷമാണ് പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്. തന്റെ ജീവിതത്തിൽ തനിക്ക് ഏറ്റവും പിന്തുണയേകി നിലനിന്നിട്ടുള്ള വ്യക്തി തന്റെ ഭാര്യ ദിവ്യയാണ് എന്ന് ഇതിനുമുൻപ് തന്നെ നിരവധി ഇന്റർവ്യൂകളിലൂടെ വിനീത് പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിത ഭാര്യയോടുള്ള ഒരു സെൽഫിയാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ദിവ്യയും വിനീതും പ്രണയ വിവാഹമായിരുന്നു. വിവാഹ ജീവിതം ആരംഭിച്ച് 11 വർഷം പിന്നിട്ടിരിക്കുന്നു. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.വിഹാൻ,ഷനായ എന്നിവർ. ഇവരുടെ പ്രണയം ഇപ്പോൾ 19 വർഷമായി തുടർന്നുകൊണ്ടേയിരിക്കുന്നു. തന്റെ പ്രണയിനിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് വിനീത് പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ. ‘മാർച്ച് 31 ദിവ്യയും ഞാനും 19 വർഷമായി ഡേറ്റിംഗിലാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ ഇതെല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നുമുതൽ ഒന്നിച്ച് നിൽക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുന്നത് തന്നെ അതിശയകരമാണ്.അവൾ ഒച്ചപ്പാട് ഇഷ്ടപ്പെടുമ്പോൾ ഞാൻ സമാധാനവും സ്വസ്ഥതയും ഇഷ്ടപ്പെടുന്നു. അവൾ വെജിറ്റേറിയനാണ്, എന്നെ സംബന്ധിച്ചിടത്തോളം നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അവൾ എല്ലാത്തിനും അടുക്കും ചിട്ടയുമുള്ളവളാണ്, ഞാൻ നേരെ തിരിച്ചും. അവളുടെ സ്ട്രീമിംഗ് വാച്ച് ലിസ്റ്റിൽമിക്കവാറും ഡാർക്ക്, അല്ലെങ്കിൽ കടുപ്പമേറിയ ചിത്രങ്ങളാണ്. എനിക്കിഷ്‌ടം സ്റ്റാൻഡ്-അപ്പുകൾ, സിറ്റ്-കോം, ഫീൽ ഗുഡ് എന്നിവയും.

ചിലപ്പോൾ രാത്രിയിൽ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോൾ “ഒന്നും ഓർത്ത് വിഷമിക്കരുത്, വിനീത് ഉറങ്ങാൻ ശ്രമിക്കൂ” എന്ന് ദിവ്യ എന്റെ കാതുകളിൽ മന്ത്രിക്കും…ഞാൻ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ അറിയാം? എന്ന് ഞാൻ അവളോട് ചോദിക്കും. അപ്പോൾ അവൾ പറയും, ‘ശ്വാസത്തിൽ നിന്ന്. നിങ്ങൾ യഥാർത്ഥത്തിൽ ഉറങ്ങുമ്പോൾ ശ്വാസത്തിന്റെ താളം വ്യത്യസ്തമാണ്”. ഈ ചെറിയ കാര്യങ്ങൾ അവൾ എങ്ങനെ ശ്രദ്ധിക്കുന്നു, എനിക്ക് മനസിലാകുന്നില്ല! ആശംസകൾ, ദിവ്യ !!’.

Rate this post