ചെണ്ട കൊട്ടി വിക്രം!! സെൽഫി എടുത്ത് ഉണ്ണിയേട്ടനും മിന്നൽ മുരളിയും; കേരളത്തിൽ താരമായി ചിയാൻ വിക്രം വീഡിയോ വൈറൽ… | Vikram In Kerala Viral Malayalam

Vikram In Kerala Viral Malayalam : മലയാളത്തിലെ മുൻനിര നായകന്മാരിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് ടോവിനോ തോമസ്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. തമിഴ് നടൻ വിക്രത്തിനോടൊപ്പമുള്ള ടോവിനോയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പൊന്നിയന്‍ സെൽവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ പോവുകയാണ്.

ഇതിനോട് അനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായി പൊന്നിൻ സെൽവനിലെ പ്രധാന താരങ്ങളെല്ലാം കൊച്ചിയിൽ കഴിഞ്ഞദിവസം എത്തിയിരുന്നു.ഇതിൽ, വിക്രം, തൃഷ ജയൻ രവി എന്നിവരെല്ലാവരും ഉൾപ്പെട്ടിരുന്നു. വിക്രത്തെ കണ്ടുമുട്ടിയ തന്റെ സന്തോഷമാണ് പ്രിയ താരം ഇപ്പോൾ തന്റെ ഔദ്യോഗിക പേജിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. “വിക്രം സാറിനെ കാണാൻ എനിക്ക് അവിസ്മരണീയമായ ഒരു നിമിഷം ലഭിച്ചു.

എനിക്ക് വിക്രം സാർ ആരാണെന്ന് പറയാൻ വാക്കുകൾ ഇല്ല.അന്യൻ എന്ന ചിത്രം എത്ര തവണ ഞാൻ കണ്ടു എന്ന് പറയാൻ പറ്റില്ല.ഓരോ തവണ കാണുമ്പോഴും അദ്ദേഹത്തിന്റെ പ്രകടനം വ്യത്യസ്തമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. വിക്രത്തിനെ പോലെ കൂൾ ആയിരിക്കുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തോടൊപ്പം വളരെ നല്ല നിമിഷങ്ങൾ എനിക്ക് ചെലവഴിക്കാൻ സാധിച്ചു. ഒരു വിഗ്രഹം, ശൈലി, ആകർഷണം എന്നിവയ്ക്ക് മുകളിൽ അദ്ദേഹം പലതും സംസാരിച്ചു. വളരെ വിനയത്തോടെയും അംഗീകാരത്തോടെയും ആണ് അദ്ദേഹത്തിന്റെ സംസാരം .

ഞാൻ ശരിക്കും അദ്ദേഹത്തിന്റെ ഒരു ഫാൻ ബോയ് ആണ്”. ഈ വരികളോടെയാണ് ടോവിനോ വിക്രത്തിനൊപ്പം ഉള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നടൻ ടോവിനോ തോമസിന്റെതായി ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്ന ചിത്രങ്ങളാണ് നീല വെളിച്ചം,2018 എന്നിവ. വളരെ മികച്ച പ്രതികരണമാണ് ഈ സിനിമകൾ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ അഭിനയം എല്ലാം കഴിഞ്ഞ് താരം കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ യാത്ര പോയതിന്റെ വിശേഷങ്ങളും ഈയടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു.

Rate this post