വായനാടിനൊപ്പം ഞങ്ങളുമുണ്ട്; കേരളത്തിന് കാവലായി വിക്രവും കമൽ ഹാസനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സൂപ്പർ താരങ്ങൾ.!! | Vikram And Kamal Haasan Helps For Wayanad Land Slide

Vikram And Kamal Haasan Helps For Wayanad Land Slide : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് കൈത്താങ്ങ് ആവുകയാണ് സിനിമാ മേഖലയിൽ നിന്നുള്ള പല താരങ്ങളും. മലയാള സിനിമ മേഖലയിലെ നിരവധി താരങ്ങൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർത്തകളും നമ്മൾ ഇതിനോടകം കേട്ട് കഴിഞ്ഞു.

ഇപ്പോൾ നമ്മുടെ അടുത്ത സംസ്ഥാനം ആയ തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങളുടെ സഹായ വാർത്തകളാണ് സമൂഹമാധ്യമങ്ങളിലും ഇടം പിടിക്കുന്നത്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ജില്ല കൂടിയാണ് വയനാട്. തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വയനാടിനെ പുനർ നിർമ്മിക്കാനായി കൈത്താങ്ങ് ആവുകയാണ് ഇപ്പോൾ. താരം 20 ലക്ഷം രൂപയാണ് സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് തന്റെ വാർത്താസമ്മേളനത്തിൽ ഈ വിഷയം അറിയിച്ചത്. വിക്രമിനൊപ്പം മലയാളികളുടെ ഇഷ്ടങ്ങളിൽ ഒരാളായ കമൽഹാസനും സഹായവുമായി എത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചപ്പോൾ കമൽഹാസൻ 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.

ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരെ നമുക്ക് കൈപിടിച്ച് സഹായിക്കാം എന്നാണ് താരം സഹായങ്ങൾ നൽകിയതിന് ശേഷം പറഞ്ഞത്. മറ്റു നിരവധി താരങ്ങളും സഹായവുമായി എത്തി. തമിഴിൽനിന്ന് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയും സംഭാവന നൽകി എന്ന വാർത്ത ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ പേരുടെ ജീവൻ എടുത്ത ഈ ദുരന്തത്തിൽ താൻ ഒരുപാട് വേദനപ്പെടുന്നുണ്ട് എന്നാൽ താരം മാധ്യമങ്ങളെ അറിയിച്ചത്.