ഒന്ന് കേറീട്ട് പോകുന്നോ.!? വിധു ചേട്ടൻ ദീപ്‌തി ചേച്ചിക്കായി ഒരുക്കിയ സ്വർഗം കണ്ടോ.!? വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് വിധു പ്രതാപ്.!! | Vidhu Prathap Deepthi Trivandrum Home Tour

Vidhu Prathap Deepthi Trivandrum Home Tour : മനോഹര ഗാനങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ ഗായകനാണ് വിധു പ്രതാപ്. വിധുവിൻ്റെ ഭാര്യയായ ദീപ്തി നൃത്തത്തിലൂടെയാണ് ആസ്വാദകരുടെ ഹൃദയം കവർന്നത്. ഇരുവരും സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയ ദമ്പതികളാണ്. ഇവരുടെ ഇൻസ്റ്റാഗ്രാം, യുട്യൂബ് വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ദീപ്തിയും വിധുപ്രതാപും അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച തിരുവനന്തപുരത്തെ ഹോം ടൂർ വീഡിയോയാണ് വൈറലായി മാറുന്നത്.

ഏഴ് വർഷത്തോളമായി താമസിക്കുന്ന ഫ്ലാറ്റിൻ്റെ ഹോം ടൂറാണ് കാണുന്നത്. വിധുപ്രതാപ്, ദീപ്തി എന്നു തുടങ്ങുന്ന ഒരു പേര് പുറത്ത് തന്നെ നൽകിയിട്ടുണ്ട്. ഡോർ തുറക്കുമ്പോൾ തന്നെ ലിവിംങ്ങിൽ റൂമിൽ വിധു പ്രതാപിൻ്റെ അമ്മ വരച്ച ഗണപതിയുടെ പെയിൻ്റിങ്ങാണ് കാണുന്നത്. ഗണപതി ഭക്തയായ ദീപ്തിയുടെ അമ്മയാണ് അത് വരച്ചത്. വീടിൻ്റെ ഇൻ്റീരിയർ ഡിസൈൻ നടത്തിയിരിക്കുന്നത് 10 വർഷം മുൻപാണ്. വീട്ടിൽ കയറുന്നതിൻ്റെ സൈഡിലായി ഷൂ റാക്ക് വച്ചിട്ടുണ്ട്. ലിവിംങ്ങിൽ സിംപിൾ രീതിയിലുള്ള സോഫഒരുക്കിയിട്ടുണ്ട്. അവിടെ നിന്നും പുറത്തേക്ക് ഒരു ബാൽക്കണി ഒരുക്കിയിട്ടുണ്ട്. ലിവിംങ്ങ് റൂമിൻ്റെ സൈഡിലുള്ള വാളിൽ ഫാമിലി ഫോട്ടോകളും, ചില സുന്ദര നിമിഷങ്ങളുടെ ഫോട്ടോകളും ഒരുക്കിയിട്ടുണ്ട്.

ലിവിംങ്ങ് റൂമിൽ നിന്നും നേരെ പോകുന്നത് ഡൈനിംങ്ങ് ഏരിയയിലാണ്. അവിടെ ഡൈനിംങ്ങ് ടാബിളും ഒരുക്കിയിട്ടുണ്ട്. ഡൈനിംങ്ങിൻ്റെ ഒരു വശത്തായി മനോഹരമായ പൂജാമുറി ഒരുക്കിയിട്ടുണ്ട്. ലിവിംങ്ങിനെയും ഡൈനിംങ്ങിനെയും വേർതിരിക്കുന്ന വാളിൽ വിധുവിനും, ദീപ്തിക്കും കിട്ടിയ അവാർഡുകൾ വച്ചിട്ടുണ്ട്. ഡൈനിങ്ങിൽ നിന്നും പുറത്തേക്ക് ഒരു ചെറിയ ബാൽക്കണിയുണ്ട്. ലിവിംങ്ങ് റൂമിൽ നിന്ന് ഇറങ്ങിയാൽ എത്തുന്ന ചെറിയ ബാൽക്കണിയും അത് തന്നെയാണ്. ഡൈനിംങ്ങിൻ്റെ അടുത്തായി കോമൺ വാഷ് ഒരുക്കിയിട്ടുണ്ട്. ദീപ്തിയുടെ ചേച്ചിയായ ദീപയാണ് വീടിൻ്റെ ഇൻറീരിയൽ വർക്കുകൾ ഒരുക്കിയിരിക്കുന്നത്. പിന്നീട് മനോഹരമായ കിച്ചനാണ്. കിച്ചനിലെ വാളിലും കുറച്ച് ഫോട്ടോകൾ വച്ചിട്ടുണ്ട്.

കൂടാതെ മറ്റൊരു വാളിൽ ലോകത്തിൻ്റെ പേരുകേട്ട നാല് ഷെഫുകളുടെ ചിത്രം വികാസ് എന്ന കലാകാരൻ വരച്ചിട്ടുണ്ട്. കിച്ചനിൽ ഒന്നും പുറത്ത് വയ്ക്കുന്നത് ദീപ്തിയ്ക്ക് ഇഷ്ടമില്ലാത്തതിനാൽ ചെറിയ സ്പേസിൽ പോലും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കിച്ചനായതിനാൽ ബ്രെയ്ക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. കിച്ചൻ്റെ അടുത്തായി ചെറിയൊരു യൂട്ടിലിറ്റി ഏരിയ ഉണ്ട്. അവിടെ കിച്ചൻ സിംഗ് ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നും നോക്കിയാൽ ഐഎഫ്എസ്കെയൊക്കെ നടക്കുന്ന മനോഹര കാഴ്ചയാണ് കാണുന്നത്. ബെഡ്റൂം വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഫോട്ടോ ഫ്രെയിമുകൾ കൂടുതൽ ഇഷ്ടമുള്ള ദീപ്തി ബെഡ് റൂമിലെ വാളിലും നിരവധി ഫോട്ടോകൾ ഒരുക്കിയിട്ടുണ്ട്. റൂമിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഒരുക്കിയിട്ടുണ്ട്. അതിനടുത്തായി ഗസ്റ്റ് ബെഡ്റൂമാണുള്ളത്. അവിടെയും അറ്റാച്ച്ഡ് ബാത്ത്റൂമും, ചെറിയൊരു ബാൽക്കണിയും ഉണ്ട്. മൂന്നാമത്തെ ബെഡ്റൂം മീഡിയറൂമായാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു പേർക്കും വർക്ക് ചെയ്യണമെങ്കിൽ അവിടെയാണ് ഇരിക്കുന്നത്. ബാത്ത് അച്ചാഡ് റൂമാണ്. ഒരുക്കിയിരിക്കുന്നത് സോഫയുടെ കൂടെ കിടക്കയുള്ളതിനാൽ ഗസ്റ്റുകൾ വന്നാൽ ബെഡ്റൂമായും ഉപയോഗിക്കാൻ സാധികക്കും. വീടിൻ്റെ ഇൻറീരിയർ വർക്കും, മറ്റുവർക്കുകൾക്കും നല്ലത് മാത്രം തിരഞ്ഞെടുക്കുക എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. മനോഹരമായ വില്ലയുടെ ഹോം ടൂറിൻ്റെ വീഡിയോയാണ് വിധുവും ദീപ്തിയും ഒരുക്കിയിരിക്കുത്.