ടോവിനോക്കും ലിസ്റ്റിൻ സ്റ്റീഫനും പിന്നാലെ റേഞ്ച് റോവര് സ്വന്തമാക്കി നിർമ്മാതാവ് വേണു കുന്നപ്പള്ളി!! ഈ ആഡംബര കാറിന് ഇത്രയും പ്രത്യേകതകയോ… | Venu Kunnappilly New Range Rover Car Malayalam
Venu Kunnappilly New Range Rover Car Malayalam : സിനിമാ താരങ്ങൾക്ക് ആഡംബര വാഹനങ്ങളോടുള്ള പ്രിയം എപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിക്കാറുണ്ട്. മലയാള സിനിമ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ, മമ്മൂട്ടി, ഫഹദ് ഫാസിൽ തുടങ്ങിയ നിരവധി താരങ്ങൾ വാങ്ങുന്ന വാഹനങ്ങളും അതിന് ഉദാഹരണമാണ്. സിനിമ താരങ്ങൾ മാത്രമല്ല പിന്നണി പ്രവർത്തകരും ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ പിന്നിലല്ല.
ഇപ്പോഴിതാ മാമാങ്കത്തിന്റ നിർമാതാവായ വേണു കുന്നപ്പള്ളി റേഞ്ച് റോവർ സ്വന്തമാക്കിരിക്കുകയാണ്. റേഞ്ച് റോവർ ലോങ് വീൽ ബെയ്സാണ് വേണു കുന്നപ്പിള്ളി സ്വന്തമാക്കിരിക്കുന്നത്. വാഹനം സ്വന്തമാക്കിയ വിവരം വേണു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ആരാധകരെ അറിയിച്ചിട്ടുള്ളത്. പുത്തൻ അതിഥിയോടൊപ്പം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു.

ഏകദേശം 2.66 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 3 ലീറ്റർ ഡീസൽ എൻജിൻ, 258 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ ലോങ് വീൽ ബെയ്സിനുള്ളത്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കൻഡ് മാത്രമാണ് ഈ ആഡംബര വാഹനത്തിന് വേണ്ടത്. എസ്യുവിയുടെ ഉയർന്ന വേഗം 234 കിലോമീറ്ററാണ്. സമീപ കാലത്ത് മലയാള സിനിമ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയും റേഞ്ച് റോവർ വാങ്ങിയതിന്റെ വാർത്തളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.
രണ്ട് ദിവസം മുൻപാണ് റേഞ്ച് റോവർ സ്വന്തമാക്കിയ വിവരം ലിസ്റ്റിൽ തന്റെ ആരാധകരെ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. “ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു… അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി… ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു… കൂടെ നിന്ന പ്രേക്ഷകർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് നന്ദി” എന്ന അടികുറുപ്പിനൊപ്പമായിരുന്നു ലിസ്റ്റിൻ തന്റെ സന്തോഷം പങ്കുവെച്ചത്.