“എന്നാ ഒരു ക്യൂട്ട് ആണെന്നേ” 😍😍 പാട്ടുപാവാടയുമിട്ട് ഓണപ്പാട്ടുമായി നമ്മുടെ സുന്ദരി വേണിക്കുട്ടി എത്തിയിട്ടുണ്ട് എല്ലാവരും സപ്പോർട്ട് ചെയ്യണേ 👌👌

സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന വേണിക്കുട്ടി പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഓരോ പ്രാവശ്യവും പുതുമയേറിയ വേഷങ്ങളിലാണ് വേണിക്കുട്ടി എത്താറുള്ളത്. ഇപ്രാവശ്യവും അങ്ങനെ തന്നെ.

ഓണം സ്പെഷ്യൽ പാട്ട് “പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നാണത്തുമ്പി” എന്ന ഗാനവും പാടിക്കൊണ്ടാണ് ആരാധകർക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. പാട്ടുപാവാടയണിഞ്ഞ് മുല്ലപ്പൂ ചൂടി തനി നാടൻ പെൺകുട്ടിയായി എത്തിയ വേണിക്കുട്ടി വളരെ മനോഹരമായി പാടുന്നുണ്ട്.

“മിടുക്കി ക്കുട്ടി , “ചിന്നി ചിന്നിയും ” കണ്ടു. നല്ല അക്ഷരസ്ഫുടത. കൂട്ടത്തിൽ വായനയും ശീലമാക്കുമല്ലോ. നല്ല പ്രസംഗികയായി ഉയർന്നു വരട്ടെ. മോൾക്കും മാതാപിതാക്കൾക്കും” ഇതാണ് ഒരു ആരാധകന്റെ കമൻറ്. ധാരാളം ലൈക്കുകളും കമൻറുകളും ഈ വീഡിയോക്ക് കിട്ടിയിട്ടുണ്ട്.

ആദ്യമായല്ല വേണിക്കുട്ടി വീഡിയോയുമായി എത്തുന്നത്. വേണിക്കുട്ടിയുടെ വീഡിയോകളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇതും അങ്ങനെതന്നെ. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്.