“ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരൊളി കണ്ണെനക്ക്” കൃഷ്ണവേണി തമ്പുരാട്ടിയുടെ😘 ഈ പാട്ട് ഒന്ന് കേട്ട് നോക്കൂ എന്തു രസമാ.!!

പാട്ടും ഉപദേശവുമൊക്കെയായി സോഷ്യൽ മീഡിയയിൽ വൈറൽ ആയ കൃഷ്ണവേണി എന്ന കൊച്ചുമിടുക്കിയെ ആരും മറക്കാനിടയില്ല. ഇപ്പോഴിതാ തമ്പുരാട്ടി വേഷത്തിലുള്ള പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷ്ണവേണി.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിലെ “ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക് പൂവരശ് പൂത്തകണക്കെനെ അഞ്ജുന്ന ചേലെനക്ക്” എന്ന മനോഹരമായ ഗാനവുമായാണ് ഇപ്രാവശ്യം വേണിക്കുട്ടി എത്തിയിരിക്കുന്നത്.

ഒരു തമ്പുരാട്ടിക്കുട്ടിയുടെ വേഷത്തിൽ കസവ് മുണ്ടുടുത്ത് തലയിൽ പൂവ് ചൂടി എത്തിയിരിക്കുന്ന വേണിക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ കൊച്ചുമിടുക്കിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

മുൻപ് തന്നെ പല പാട്ടുകളും കഥകളും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ താരമാണ് കൃഷിവേണി. ഈ കൊച്ചുമിടുക്കിയുടെ വീഡിയോ കാണാം. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.