11 ന്റെ നിറവിൽ വേദ മോൾ!! മകളുടെ പിറന്നാൾ ആഘോഷമാക്കി നടൻ ജയസൂര്യ; കുഞ്ഞു മാലാഖയെ പോലെ തിളങ്ങി താരപുത്രി… | Veda Jayasurya 11 Th Birthday Celebration Malayalam

Veda Jayasurya 11 Th Birthday Celebration Malayalam : മലയാളികളുടെ പ്രിയ താരമായ ജയസൂര്യയുടെ മകൾ വേദയുടെ പിറന്നാൾ ഈ കഴിഞ്ഞ ദിവസം ആയിരുന്നു. താര പുത്രിയുടെ പിറന്നാൾ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് ഒപ്പമായിരുന്നു ആഘോഷം നടത്തിയത്. മകളുടെ പിറന്നാൾ ദിനത്തിൽ ജയസൂര്യ തന്റെ കുടുംബത്തോട് ഒപ്പം നിൽക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്.

വൈറ്റ് ഫ്രോക്കിൽ എത്തിയ വേദ തന്നെയാണ് ഈ ചിത്രത്തിലെ താരം. കൂടാതെ ഒരേ നിറത്തിൽ ഉള്ള കോസ്റ്റുമിൽ തന്നെയാണ് ജയസൂര്യയും ഭാര്യയും എത്തിയത്. ദി ഗ്രേഇന്റലെ എവെന്റ്സിന്റെ ബര്ത്ഡേ ഇവന്റ് പ്ലാൻ ഡിസൈനിങ് വളരെ മനോഹരമായ ബാക്ക്ഗ്രൗണ്ട് ആണ് ഒരുക്കിയത്. കോസ്റ്റും ഡിസൈൻ ചെയ്തത് താരത്തിന്റെ ഭാര്യ സരിത ജയസൂര്യ തന്നെയാണ്. നിരവധി സിനിമ താരങ്ങൾ ആണ് വേദ കുട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

രണ്ട് മക്കളുടെ അച്ഛനാണ് നടൻ ജയസൂര്യ. ഇപ്പോൾ ആരാധകർ ശ്രദ്ധവെക്കുന്നത് അദ്വൈതും വേദയും നടന്റെ പാത തന്നെ പിന്തുടർന്ന് സിനിമയിൽ എത്തുമോ എന്നതിലാണ്. വേദയാകട്ടെ തന്റെ ചേട്ടനെ വെല്ലുന്ന ഫാഷൻ ഫോട്ടോഗ്രാഫർ കൂടിയാണ്. അതിന് പുറമെ ഫാഷൻ ഡിസൈനർ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷൻ ഫോട്ടോസും വേദ എടുക്കാറുണ്ട്. 2004-ല്‍ ആണ് താരം സരിതയെ വിവാഹംചെയ്തത്. ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു.

2006-ല്‍ മകന്‍ അദ്വൈത് ജനിച്ചു കൂടാതെ 2011-ലാണ് മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തിയത്. മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ ജീവിത സ്വപ്നമായിരുന്നു സിനിമ മേഖല. 2001ല്‍ ദോസ്ത് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി. അടുത്ത വര്‍ഷം തന്നെ വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിൽ നായകനായി മലയാള സിനിമയില്‍ തന്റെ വരവ് അറിയിച്ചു. പിന്നീടങ്ങോട്ട് മലയാള സിനിമ ഇൻഡസ്ട്രിയൽ തന്റെതായ ഒരിടം കണ്ടെത്താൻ താരത്തിന് സാധിച്ചു.

Rate this post