സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം വരലക്ഷ്മി പൂജയിൽ തിളങ്ങി നടി സ്നേഹയും കുടുംബവും… | Varalaksmi Pooja Of Actress Sneha
Varalaksmi Pooja Of Actress Sneha : തമിഴ് ചലച്ചിത്ര ലോകത്ത് പ്രശസ്തരായ താര സുന്ദരിമാരിൽ ഒരാളാണ് സ്നേഹ. സുഹാസിനി രാജാറാം നായിഡു എന്നാണ് യഥാർത്ഥ പേര്. തെലുങ്ക്, മലയാളം കന്നട, എന്നിങ്ങനെ നിരവധി ഇതര ഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നവളെ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് താരം കാലെടുത്തുവെക്കുന്നത്. നല്ലൊരു നായിക മാത്രമല്ല മോഡലും കൂടിയാണ് താരം. 2012ലാണ് സ്നേഹ വിവാഹിതയാകുന്നത്.
പ്രസന്നയാണ് ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളാണ്. തുറുപ്പുഗുലാൻ, ശിക്കാർ, ഒരേ മുഖം, ഗ്രേറ്റ് ഫാദർ എന്നിവ താരം അഭിനയിച്ച മലയാള ചിത്രങ്ങളാണ്. വിവാഹശേഷം താരം സിനിമ ജീവിതത്തിൽ നിന്നും വിട്ടു നിന്നിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമാ ലോകത്തേക്ക് സജീവമാവുകയാണ് താരം. മമ്മൂട്ടിയോടൊപ്പം ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ സ്നേഹയും അഭിനയിക്കുന്നുണ്ട്. തന്റെ എല്ലാ ഷൂട്ടിംഗ് തിരക്കുകളിലും തന്റെ കുടുംബത്തോടൊപ്പം ചിലവിടാൻ താരം സമയം കണ്ടെത്താറുണ്ട്. മക്കൾ രണ്ടുപേരും വലുതായിരിക്കുന്നു.

അതിനാൽ തന്നെ സിനിമാലോകത്ത് വീണ്ടും സജീവമാക്കാം എന്ന പ്രതീക്ഷയിലാണ് സ്നേഹ. തന്റെ മകൻ വിഹാന്റെ ഏഴാം പിറന്നാൾ ഈയടുത്താണ് നടിയും കുടുംബവും ആഘോഷിച്ചത്. ഇപ്പോഴിതാ വരലക്ഷ്മി പൂജ വിശേഷങ്ങൾ തന്റെ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ്. നടിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിച്ചായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. വരലക്ഷ്മി പൂജയിൽ പങ്കെടുക്കുന്ന താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.
തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട ദമ്പതികളാണ് പ്രസന്നയും സ്നേഹയും. താരം എല്ലായ്‌പ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. 2009 ൽ പുറത്തിറങ്ങിയ ‘അച്ചമുണ്ടു അച്ചമുണ്ടു ‘ എന്ന ചിത്രത്തിൽ വച്ചുണ്ടായ സൗഹൃദം ആണ് പ്രസന്നയും സ്നേഹയും തമ്മിലുള്ള വിവാഹത്തിന് വഴിവെച്ചത്. താരം അഭിനയിക്കുന്ന പുതിയ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.