ഈ വളർത്തുനായയുടെ സ്നേഹത്തിന് മുന്നിൽ നമിച്ച് സോഷ്യൽ ലോകം.!! സംഭവം ഇങ്ങനെ….

ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച് “കുവി” എന്ന ഒരു വളർത്തുനായ. ജീവനില്ലാത്ത തന്റെ കളിക്കൂട്ടുകാരിയുടെ ശരീരം കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് വഴികാട്ടിയായത് കുവിയാണ്. മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ ബുധനാഴ്ച ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ടു വയസ്സുകാരിയായ ധനു എന്ന് ധനുഷ്കയുടെ മൃതദേഹം.

ദുരന്തത്തിനൊടുവിൽ നായ്ക്കൾ അവരുടെ യജമാനന്മാരെ കാത്തിരിക്കുന്ന ചിത്രം രക്ഷാപ്രവർത്തകർ നവ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ കരഞ്ഞു നടന്ന കൂവി എട്ടാംദിവസം കൂട്ടുകാരിക്കടുക്കൽ എത്തുമ്പോൾ കുഞ്ഞു ശരീരം വളരെയധികം അഴുകി വ്യത്യാസപ്പെട്ടിരുന്നു.

കുട്ടിയുടെ മണം പിടിച്ച് കുവി രാവിലെ മുതൽ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. വെള്ളത്തിൽ ഒരു മരക്കൊമ്പിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിനു ശേഷം ധനുവിനെ കണ്ടെത്തിയ പ്രദേശത്തുതന്നെ തളർന്നുകിടന്ന കുവി രക്ഷാപ്രവർത്തകരുടെ ഉൾപ്പെടെ കന്നിൽ ഈറനണിയിച്ചു.

അല്ലെങ്കിലും വളർത്തു നായകളുടെ സ്നേഹം ഒന്നു വേറെ തന്നെയാണ്. ഒരുനേരത്തെ ഭക്ഷണം കൊടുത്താൽ അതിന്റെ നന്ദിയും സ്നേഹവും അവർ കാണിക്കാതിരിക്കില്ല. ഇന്നത്തെ മനുഷ്യർ മൃഗങ്ങളുടെ അത്രയെങ്കിലും നന്മയുള്ളവരായിരുന്നെങ്കിൽ… അതാണ് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം.

ലോകം കൊറോണയെ ഭയമില്ലാതെ പൊരുതി പോരാടികൊണ്ടിരിക്കുമ്പോഴാണ് മഴക്കെടുതിയും ഉരുൾപൊട്ടലും പ്രണയവുമെല്ലാം ഭീതിയായി നിറയുന്നത്. വിടരും മുൻപേ കൊഴിഞ്ഞുപോയ ധനുഷ്ക മോൾക്ക് ആദരാഞ്ജലികൾ.