രണ്ട് അളിയന്മാരുടെ ഒരേയൊരു പൊന്നളിയൻ; കുഞ്ഞളിയനെ കയ്യിലേന്തി ഷെബിനും ഗോകുലും, ഉപ്പും മുളകും കുടുംബത്തിൽ ഇനി ഉല്ലാസരാവ്.!! | Uppum Mulakum Lite Family Happy Moments
Uppum Mulakum Lite Family Happy Moments : സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഫാമിലി ആണ് ഉപ്പും മുളകും ലയ്റ്റ്. ഇവർ പങ്കു വെക്കുന്ന എല്ലാ വീഡിയോകളും വളരെ പെട്ടന്ന് തന്നെ മലയാളികൾ ഏറ്റെടുക്കാറുണ്ട്. ഈ കുടുംബത്തിലെ മകൾ ആണ് അഞ്ജന അനിൽ കുമാർ. പൊന്നു എന്നാണ് അഞ്ജനയെ എല്ലാവരും വിളിക്കാറുള്ളത്. പൊന്നുവിന്റെ എല്ലാ വിശേങ്ങൾക്കും ആരാധകർ ഏറെ ആണ്.
പൊന്നുവിനും സ്വന്തമായി ഒരു യു ട്യൂബ് ചാനൽ ഉണ്ട്. പൊന്നൂസ് വ്ലോഗ് എന്നാണ് ചാനലിന്റെ പേര്. പൊന്നുവിന്റെ വിവാഹ വിശേങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു തരംഗം തന്നെ ഉണ്ടാക്കിയിരുന്നു. പൊന്നുവിന്റേത് പ്രണയ വിവാഹമായിരുന്നു. ആദ്യം പൊന്നു വിന്റെ കുടുംബം വിവാഹത്തിനും മറ്റും എതിര് നിന്നു എങ്കിലും ഇവരുടെ വിവാഹ ശേഷം ഇവർക്ക് ഒരു കുഞ്ഞു പിറന്നതോടെ പിണക്കം ഓക്കേ മാറി തന്റെ മകളെ ചേർത്തു പിടിക്കുക ആയിരുന്നു.
ഷെബിൻ എന്നാണ് പൊന്നുവിന്റെ ഭർത്താവിന്റെ പേര്. പൊന്നുവിനൊപ്പം യൂട്യൂബിൽ സജീവമാണ് ഭർത്താവ് ഷെബിനും. കഴിഞ്ഞ ദിവസമാണ് പൊന്നുവിന്റെ അനിയത്തി കുഞ്ഞുവിന്റെ വിവാഹ വിശേഷങ്ങൾ ആരാധകർക്ക് മുമ്പിൽ എത്തിയത്. അതു പൊന്നു തന്റെ ചാലിലൂടെയും ഉപ്പും മുളക് ലയിറ്റ് ഫാമിലിയുടെയും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അഞ്ജന മറ്റൊരു വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
തന്റെ അനിയനെ തന്റെ ഭർത്താവ് ഷെബിനും കുഞ്ഞുവിന്റെ വരൻ ഗോകുലും ചേർന്ന് കയ്യിൽ ഇരുത്തി ഊഞ്ഞാൽ ആടിക്കുന്നതാണ്. രണ്ട് അളിയൻമ്മാരുടെ പൊന്നളിയൻ എന്ന തലക്കെട്ടോടെ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞനുജൻ അളിയൻമ്മാരുടെ കയ്യിൽ സുരക്ഷിതമായി നിറഞ്ഞ പുഞ്ചിരിയോടെ ആടുന്നതാണ് വീഡിയോയിൽ ഉള്ളത്. പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ ആണ് കണ്ടു കഴിഞ്ഞത്.നിരവധി പേര് തങ്ങളുടെ കമന്റുകളും വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്.