എന്തുകൊണ്ട് ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.? ആരോഗ്യത്തിനും അഴകിനും ഉലുവ.!!!

നമ്മുക്കെല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ് ഉലുവ. ആയുർവേദ ഗ്രന്ഥങ്ങളിൽ തന്നെ പരാമർശിച്ചിട്ടുള്ള ഉലുവക്ക് എണ്ണിയാൽ തീരാത്ത അത്ര ഗുണ ഫലങ്ങളുണ്ട്. ഫോളിക് ആസിഡ്, വിറ്റാമിൻ എവിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശീതവീര്യമുള്ള ഒന്നാണ്. സാധാരണ ഭക്ഷണമായിട്ടും മരുന്നായിട്ടും ഉപയോഗിക്കാറുണ്ട്.

അതുകൊണ്ടു തന്നെ ഏത് രീതിയിൽ വേണമെങ്കിലും ഉലുവ ഉപയോഗിക്കാവുന്നതാണ്. പണ്ടുകാലം മുതലേ കര്‍ക്കിടകമാസം ഉലുവക്കഞ്ഞി സാധാരണയായി കുടിച്ചുവരാറുണ്ട്. എന്നാല്‍ കേവലം കര്‍ക്കിടകമാസത്തില്‍ മാത്രം നാം ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ?

ദിവസവും ഉലുവ കഴിക്കുന്നത് ആരോഗ്യത്തിനു ഒരുപാടു ഗുണം ചെയ്യും. ഡോക്ടര്‍ ജാക്വിലിൻ ഉലുവയുടെ ഔഷധ ഗുണങ്ങളെ പറ്റിയും അതുപോലെ ഉലുവ എങ്ങനെ വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വിവരിക്കുന്നു. ഏറ്റവുമധികം ഉലുവ ഉപയോഗിക്കുന്നത് പ്രസവാന്തര ശുസ്രൂഷകൾക്കാണ്‌ ഗർഭാശയ ശുദ്ധിക്കും ഉലുവ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു.

കുതിർത്തി വെച്ചിരിക്കുന്ന ഉലുവയുടെ വെള്ളം രാവിലെ നാരങ്ങാ നീരും ചേർത്തു വെറും വയറ്റിൽ കഴിക്കുന്നത് തൈറോയിഡ് ഹോർമോണിന്റെ ഇൻബാലൻസ് കുറഞ്ഞുകിട്ടും. വയർസംബന്ധമായ രോഗങ്ങൾക്ക് എതിരെയും ഉലുവ നല്ല സംഹാരി ആണ്. കൊളെസ്ട്രോൾ ഉള്ളവർ ഏത് രീതിയിലും ഉലുവ ഉപയോഗിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ സങ്കോച വികാസങ്ങളെ വികസിപ്പിക്കുകയും ചെയ്യുന്നു. Credit: Health adds Beauty