
ഇച്ചായന്റെ സ്വർഗം!! 40 വർഷം മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം പടർന്നു പന്തലിച്ചിരിക്കുന്നു; കൂടുമ്പോൾ ഇമ്പം ഉള്ള കുടുംബവുമായി ടോവിനോ തോമസ്… | Tovino Thomas Family Photo Viral
Tovino Thomas Family Photo Viral : വ്യത്യസ്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മുന്നേറുന്ന നിരവധി താരങ്ങൾ നമുക്കിടയിലുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയനായ യുവ നടനാണ് ടോവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള താരത്തിന്റെ കഴിവ് മാത്രമല്ല ഓരോ കഥാപാത്രങ്ങളെയും അതിന്റെ യഥാർത്ഥ രീതിയിൽ പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാനുള്ള താരത്തിന്റെ അർപ്പണബോധം കൂടിയാണ് ഓരോ ആരാധകനെയും ടോവിനോയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.
തന്റെ എല്ലാ വിശേഷങ്ങളും ഔദ്യോഗിക പേജിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ താരം മടിക്കാറില്ല. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ എല്ലായിപ്പോഴും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ടുള്ള ടോവിനോയുടെ പുതിയ പോസ്റ്റാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം.40 വർഷം മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് പടർന്ന് പന്തലിച്ചിരിക്കുന്നു. കുടുംബസമേതം ഉള്ള താരത്തിന്റെ ചിത്രത്തിനടിയിലെ കുറിപ്പാണിത്. അപ്പനും, അമ്മയും ടോവിനോയും സഹോദരങ്ങളും അവരുടെ മക്കളും എല്ലാവരും ചേർന്ന വലിയ ഒരു കുടുംബ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ അപ്പനെയും അമ്മയെയും കുറിച്ച് നിരവധി തവണ ടോവിനോ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. ടോവിനോയുടെ എല്ലാ ആഗ്രഹങ്ങൾക്കും കൃത്യമായ നിലപാടോടെ കൂടെ നിന്ന വ്യക്തിത്വങ്ങളാണ് മാതാപിതാക്കൾ.
ടോവിനോയുടെ വിവാഹ കാര്യത്തിനും മാതാപിതാക്കളുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതിനു മുൻപ് രക്ഷിതാക്കൾ തന്നെ തുറന്നു പറഞ്ഞിരുന്നു. ടോവിനോയുടെയും ലിഡിയയുടെയും പ്രണയ വിവാഹമായിരുന്നു. നീ ആരെ കല്യാണം കഴിച്ചാലും അവൾ എന്റെ മകളായിരിക്കും, പക്വതയോടെ തീരുമാനമെടുക്കുക എന്നാണ് രക്ഷിതാക്കൾ പറഞ്ഞിരുന്നത്. കാര്യങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയതുമാണ്. കൂടാതെ സഹോദരങ്ങൾ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും നിരവധി തവണ ടോവിനോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.