ഡോക്ടർ മച്ചാനെ കണ്ടപ്പോൾ ടോവിനോ ചെയ്തത് കണ്ടോ..!? ഇതാണ് ഡോക്ടറുടെ പവറെന്ന് ആരാധകർ… | Tovino Thomas And Kalyani Priyadarshan With Dr Robin Radhakrishnan

Tovino Thomas And Kalyani Priyadarshan With Dr Robin Radhakrishnan : സിനിമാതാരങ്ങളൊക്കെ ഇപ്പോൾ ഡോക്ടർ റോബിനെ കണ്ടാൽ ഓടിയെത്തും. ഡോക്ടറോട് ഒന്നു സംസാരിച്ചിട്ടേ പോകൂ… ഡോക്ടർ റോബിൻ ബിഗ്ഗ്‌ബോസ് ഷോയിൽ പറഞ്ഞതുപോലെ സ്ക്രീൻ സ്പേസ് എന്നത് വലിയൊരു സംഭവം തന്നെ ആണല്ലോ. ഇപ്പോൾ നമ്മുടെ സിനിമാതാരങ്ങൾക്കും ഡോക്ടർ റോബിന്റെ കൂടെ ചേർന്ന് നിന്നാൽ അല്ലെങ്കിൽ ഡോക്ടറോട് എന്തെങ്കിലും ഒന്ന് സംസാരിച്ചാൽ വലിയ സ്ക്രീൻ സ്പേസ് കിട്ടും എന്ന് മനസ്സിലായിക്കഴിഞ്ഞു.

അതുകൊണ്ട് തന്നെ വലിയ വലിയ സിനിമാതാരങ്ങൾ പോലും ഇപ്പോൾ ഡോക്ടർ റോബിനെ ഒന്ന് കണ്ടുകിട്ടിയാൽ സംസാരിക്കാൻ ഓടിയെത്തുകയാണ്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് അവിടെ ടോവിനോ തോമസും കല്യാണി പ്രിയദർശനും ഉള്ളത്. ഡോക്ടറെ കണ്ടപാടെ ടോവിനോ അടുത്തേക്ക് വന്നു.

എന്താ പരിപാടി എന്ന് ചോദിക്കുന്നു. ഇരുവരും കുറച്ച് നേരം സംസാരിച്ചു. തല്ലുമാലയുടെ പ്രൊമോഷന് വന്നതാണ് എന്ന് ടോവിനോ പറഞ്ഞു. തൊട്ടുപിന്നാലെ ക്യൂവിൽ നിന്നപോലെയാണ് കല്യാണി പ്രിയദർശൻ റോബിന്റെ അടുത്തേക്ക് ഓടിയെത്തിയത്. റോബിനോട് വിശേഷങ്ങൾ തിരക്കി. മലയാളസിനിമയിൽ ചില താരങ്ങളൊക്കെ ഡോക്ടറെ കുറിച്ച് കേട്ടിട്ടേ ഇല്ല എന്ന് പറയുന്ന ഒരു അവസ്ഥാവിശേഷം നിലനിൽക്കുന്ന സമയത്താണ് ഇപ്പോൾ ഇങ്ങനെ ഒരു സംഭവം.

എന്താണെങ്കിലും ഓരോ ദിവസം കഴിയും തോറും ഡോക്ടർ റോബിന്റെ മൈലേജ് കൂടിക്കൊണ്ടിരിക്കുകയാണ്. ടോവിനോ അല്ലെങ്കിലും ആള് വളരെ സിമ്പിൾ ആണല്ലോ എന്നാണ് റോബിൻ ആരാധകരുടെ കമന്റ്. ഏതാണ്ട് റോബിനും ടോവിനോയും സംസാരത്തിന്റെ കാര്യത്തിൽ ഒരേ ലാളിത്യം കാത്തുസൂക്ഷിക്കുന്നവർ തന്നെ എന്നും ആരാധകർ പറയുന്നു. എന്താണെങ്കിലും ടോവിനോയും റോബിനും കണ്ടുമുട്ടിയ ആ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.