പ്രഷർ കുറയ്ക്കാൻ ഏറ്റവും നല്ല എളുപ്പ വഴി

രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. ഇതിനെ രോഗങ്ങളുടെ രാജാവ് എന്നുവിളിക്കാന്‍ കാരണമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു ചുഴിയാണ് – സമയത്ത് ഇടപെട്ടില്ലെങ്കില്‍ ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലേയ്ക്ക് കൂപ്പുകുത്തിക്കാന്‍ ഇതിനു കഴിയും.

ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുക. കൊഴുപ്പു കൂട്ടുന്ന വിധത്തിലുള്ളവ ഉപേക്ഷിക്കുക. ഉപ്പിന്റെ ഉപയോഗം ബിപിയുള്ളവര്‍ പരമാവധി കുറയ്ക്കുക. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ബിപി കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നവയാണ്. ഈ രണ്ടു കാര്യങ്ങളും അകറ്റി നിര്‍ത്തുന്നതായിരിക്കും ബിപി നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ഒരു വഴി.

രക്തസമ്മര്‍ദ്ധത്തിന് മാര്‍ക്കറ്റില്‍ ലഭ്യമായ അനേകം മരുന്നുകള്‍ അത്ര പെട്ടന്ന് രോഗവിമുക്തി നല്കണമെന്നില്ല. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ചില ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ രക്ത സമ്മര്‍ദ്ധം കുറയ്ക്കാനാവും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.