ചുവന്ന ചുണ്ടുകൾ വേണോ.. ഇതാ ചില മാർഗങ്ങൾ

മനോഹരമായ ചുവന്ന ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പെണ്ണിനെകുറിച്ചുള്ള സൗന്ദര്യ സങ്കല്‍പങ്ങളില്‍ ചുണ്ടിന്റെ ഭംഗിക്കും നിറത്തിനും വളരെയധികം പ്രധാന്യമുണ്ട്. ലിപ്‌സ്റ്റിക്കിനെ മാറ്റി നിർത്തി,​ ഇരുണ്ട ചുണ്ടുകളുടെ നിറം വീണ്ടെടുക്കാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളെക്കുറിച്ചാണ് വിഡിയോയിൽ പരിചയപ്പെടുത്തുന്നത്.

ചുണ്ടുകൾക്ക് നിറം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ലിപ്സ്റ്റിക്ക് ആണ് ബീറ്റ്റൂട്ട്. ചുണ്ടുകള്‍ക്ക് നല്ല ചുവപ്പ് നിറം ലഭിക്കാന്‍ ബീറ്റ്രൂട്ട് അരച്ച് ചുണ്ടില്‍ പുരട്ടുക. വെണ്ണ പുരട്ടുന്നത് ചുണ്ടുകളുടെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നു.

ദിവസവും ഒരു സ്പൂൺ ചെറുനാരങ്ങ നീരോ ബദാമോ കൊണ്ട് ചുണ്ടുകളിൽ മസാജ് ചെയ്യുന്നത് ചുണ്ടുകൾ കൂടുതൽ സുന്ദരമാകാൻ സഹായിക്കും. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളായ പാല്‍, മുട്ട, ഇറച്ചി, വെണ്ണ, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, മത്സ്യം, വാഴപ്പഴം തുടങ്ങിയവ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. തേനും അൽപം നാരങ്ങ നീരും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിലെ കറുപ്പ് നിറം മാറ്റാൻ നല്ലതാണ്. ചുണ്ടുകൾ മനോഹരമാക്കാൻ വേണ്ട കൂടുതൽ പൊടികൈകൾ അറിയുവാൻ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.