തൈറോയ്ഡ് രൂക്ഷമായപ്പോൾ!! മണിക്കൂറുകൾ നീണ്ടുനിന്ന ശാസ്ത്രക്രിയ; തുറന്നു പറഞ്ഞ് നടി താര കല്യാൺ… | Thara Kalyan Surgery Vlog

Thara Kalyan Surgery Vlog : നടി താരാ കല്യാണും കുടുംബവും മലയാളികൾക്കെന്നും പ്രിയപ്പെട്ടവരാണ്. താരത്തിന്റെ സർജറി ജേണിയും വിശേഷങ്ങളും നടി ഇപ്പോൾ യൂട്യൂബിൽ പങ്കു വെച്ചിരിക്കുകയാണ്.കുറച്ചു നാളുകളായി തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന കാര്യം താരം പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഡോക്ടർ സർജറി നിർദ്ദേശിച്ചതിനാൽ നടി ഇപ്പോൾ സർജറിക്ക് വിധേയയായിരിക്കുകയാണ്.

പതിവുകളൊന്നും തെറ്റിക്കാതെ തന്നെയാണ് താരം ഈ ദിവസവും ആരംഭിച്ചത്. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടി സർജറിക്ക് വേണ്ടി ഹോസ്പിറ്റലിൽ എത്തിയത്. ഗുരുവായൂരപ്പന് മുത്തം നൽകിയതിന് ശേഷമാണു നടി വീട്ടിൽ നിന്നിറങ്ങിയത്. കൂടെ മകൾ സൗഭാഗ്യയും അമ്മ ശുഭലക്ഷ്മി യും കൂടെ ഉണ്ടായിരുന്നു.ബുധനാഴ്ചയായിരുന്നു സർജറി.

രാവിലെ 8.30 നു തുടങ്ങി വൈകീട്ട് 7 ആയിരുന്നു സർജറി. ശേഷം വിഡിയോയിൽ താരവും കുടുംബവും അവരുടെ വിഷമം തങ്ങളുടെ പ്രിയ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.നർത്തകിയായി അരങ്ങേറിയ താരാ കല്യാൺ പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. മലയാളത്തിൽ നിരവധി സിനിമകളിൽ നടി വേഷമണിഞ്ഞു.

ടെലിഫിലിമുകളിലും ഒരുപാട് ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചു. ഇന്ന് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സെലിബ്രിറ്റി കുടുംബങ്ങളിൽ ഒന്നാണ് താരാ കല്യാണിന്റേത്. താരാ കല്യാണും മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യവുമാണ്.നടിയുടെ കുടുംബം സർജറിയുടനീളം കൂടെ ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ടുനിന്ന സർജറിക്ക് ശേഷം താരം ഇപ്പോൾ സുഖം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.