തരംഗമായി തങ്കക്കൊലുസിന്റെ ഓണം : വീഡിയോ യൂട്യൂബിൽ വൈറൽ

ചലച്ചിത്രത്താരവും നിർമ്മതാവുമായ സാന്ദ്രാ തോമസിന്റെ കുട്ടികളുടെ ഓണാഘോഷ വീഡിയോ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സാന്ദ്രയുടെ മക്കളായ ഉമ്മിണിത്തങ്കയുടേയും ഉമ്മുക്കുൽസുവിന്റേയും വളർച്ചയുടെ ഓരോഘട്ടവും താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.
മറ്റ് കുട്ടികളിൽ നിന്ന് വളരെ വേറിട്ട് ശരിക്കും പ്രകൃതിയോടിണങ്ങിയുള്ള ഓണാഘോഷമാണ് തങ്കക്കൊലുസുകളുടെത്.

ഇവരുടെ വിശേഷങ്ങൾ സാഹൂമ്യമാധ്യമങ്ങൾ ഇരുകൈകളാൽ ഏറ്റെടുത്ത് കഴിഞ്ഞു. കൂടുക്കാരോടൊത്ത് വീട്ടിലും തൊടിയിലേയും പൂക്കൾ പറിച്ച് ഓണപ്പൂക്കളമിടുക, വീട്ടിലെ തോട്ടത്തിലെ പച്ചക്കറികൾ പറിച്ച് സദ്യ ഉണ്ടാക്കുക അങ്ങനെ അങ്ങനെ ഓണാഘോഷത്തിരക്കിലാണ് സാന്ദ്രയും തങ്കക്കൊലുസും. പ്രകൃതിയോടിണക്കിയാണ് സാന്ദ്ര തന്റെ കുഞ്ഞുങ്ങളെ വളർത്തുന്നത്.

തങ്കക്കൊലുസ് എന്ന പേരിട്ടിട്ടുള്ള യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ ആരാധകർക്കായി ഇറക്കിയിട്ടുള്ളത്. നീന്തിത്തുടിച്ചും ഊഞ്ഞാലാടിയും സദ്യയുണ്ടും ഓണമാഘോഷിക്കുന്ന തങ്കക്കൊലുസുകളുടെ വീഡിയോ ഇതുനോകടം തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.

നേരത്തേയും തങ്കക്കൊലുസിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. മക്കളെ മണ്ണിലിറക്കാം മരും നടീക്കാം എന്ന് സന്ദേശവുമായി നേരത്തെ സാന്ദ്ര പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സൂപ്പർത്താരം മോഹൻലാലും തങ്കക്കൊലുസുകളുടെ ഈ വിഡിയോ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിരുന്നു.