താരൻ അകറ്റാൻ ഇതിലും വലിയ മരുന്നില്ല.. ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ, താരൻ പൂർണമായും മാറും.!!

താരൻ മൂലം ബുദ്ധിമുട്ടുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. താരൻ മുടികൊഴിച്ചിലിനുള്ള ഒരു കാരണമായി പറയാം. തലയിൽ അഴുക്ക് കൂടൽ, കൂടിയ എണ്ണ മെഴുക്ക് എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് താരൻ വരാം. താരൻ പോകുന്നതിനുള്ള മാർഗമാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്.

ഒലിവ് ഓയിൽ ചൂടാക്കി അതിൻറെ ചൂട് മാറിയതിന് ശേഷം തലയിൽ നല്ലത് പോലെ തലയിൽ മസാജ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം നല്ലതുപോലെ കഴുകി കളയുക. തലയിൽ തേക്കുമ്പോഴും തല കഴുകുമ്പോഴും മുഖത്താവാതെ പ്രത്യേകം ശ്രദ്ധിക്കുക.

വെളിച്ചെണ്ണ നല്ലത്പോലെ തിളച്ചതിന് ശേഷം ഇതിലേക്ക് പച്ചകർപ്പൂരം ഇടുക. ഇത് നന്നായി തിളപ്പിച്ചതിനു ശേഷം തണുത്തിട്ട തലയിൽ തേച്ചുപിടിപ്പിച്ചാൽ മതി. നെല്ലിക്ക നല്ലതുപോലെ അരച്ച് നീരെടുത്തതിന് ശേഷം ഒരു രാത്രി വെച്ച് പിറ്റേദിവസം തൈര് ചേർത്ത് തേക്കാവുന്നതാണ്.

ഏത് രീതി ഉപയോഗിക്കുകയാണെങ്കിലും നല്ലതുപോലെ തല രണ്ടോ മൂന്നോ പ്രാവശ്യം കഴുകി വൃത്തിയാക്കുക. എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Lillys Natural Tips