അവസാനം ആ രഹസ്യം പുറത്തായി.!! മീനൂട്ടിക്ക് വേണ്ടി കണ്ണേട്ടന്റെ മനസ്സ് തുറന്ന് കുഞ്ഞാറ്റ; നന്ദി പറഞ്ഞ് മീനാക്ഷി ദിലീപ്.!! | Tejalakshmi Jayan Reel Dedicated To Meenakshi Dileep

Tejalakshmi Jayan Reel Dedicated To Meenakshi Dileep : സിനിമ താരങ്ങൾ മാത്രമല്ല അവരുടെ മക്കളും ഇപ്പോൾ താരങ്ങളാണ്. താരപുത്രന്മാരുടെയും താരപുത്രിമാരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംഷയും ഉണ്ട്. ചെറുപ്പം മുതൽ തരങ്ങളോടൊപ്പം കണ്ടിട്ടുള്ള അവരുടെ മക്കൾ എല്ലാം ഇപ്പോൾ വലുതായിക്കഴിഞ്ഞു. അഭിമുഖങ്ങളിലൂടെയും മറ്റുമായിരുന്നു മുൻപ് അവരുടെയൊക്കെ വിശേഷങ്ങൾ അറിഞ്ഞിരുന്നത് എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഇവർക്ക് ഒരുപാട് ആരാധകരും ഉണ്ട്.

താരങ്ങളുടെ മക്കൾ എല്ലാം സിനിമയിലേക്ക് വരുന്ന ഒരു കാലം കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ സിനിമയിലേക്ക് വരാത്ത താര പുത്രിമാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം അവരുടെ സിനിമ പ്രവേശനത്തെപ്പറ്റിയാണ്. സിനിമയിലേക്ക് എത്താൻ ആഗ്രഹം ഇല്ലാത്ത താരപുത്രിമാരും ഉണ്ട്. സിനിമയിലോ അഭിമുഖങ്ങലിലോ പ്രത്യക്ഷപ്പെടാതെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് മീനാക്ഷി ദിലീപ്.

മലയാള സിനിമ അടക്കി വാണ രണ്ട് താരങ്ങളുടെ മകൾ എന്ന നിലയ്ക്ക് മീനാക്ഷിയുടെ സിനിമ പ്രവേശനാത്തെപ്പറ്റി എപ്പോഴും ചർച്ചകൾ ഉണ്ടാകാറുണ്ട്.ഇപ്പോൾ മെഡിസിൻ പഠനം പൂർത്തിയാക്കി ഹൗസർജൻസി ചെയ്യുകയാണ് മീനാക്ഷി. ഫങ്ഷനുകളിലും മറ്റും കുടുംബത്തോടൊപ്പം മീനാക്ഷി പങ്കെടുക്കാറുണ്ട് . സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. ഈയടുത്ത് മികച്ച ഒരു ഡാൻസ് വീഡിയോ മീനാക്ഷി പങ്ക് വെച്ചിരുന്നു. മീനാക്ഷിയെപ്പോലെ തന്നെ മലയാളികളുടെ മുൻപിൽ വളർന്നു വന്ന താരപുത്രിയാണ് മനോജ്‌ കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ.

തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. ഇപോഴിതാ കുഞ്ഞാറ്റ പങ്ക് വെച്ച ഒരു വീഡിയോ അണ് വൈറൽ ആകുന്നത്. തെങ്കാശിപട്ടണം എന്ന ചിത്രത്തിൽ ദിലീപ് അഭിനയിച്ച ഒരു സീനിന്റ ഡബ്മാഷ് ആണ് കുഞ്ഞാറ്റ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ ഇത് മീനാക്ഷിക്ക് വേണ്ടിയുള്ള വീഡിയോ ആണെന്ന് പറഞ്ഞു കൊണ്ട് മീനാക്ഷി ദിലീപിനെ ടാഗ് ചെയ്തിട്ടുണ്ട്. താരപുത്രിമാർ തമ്മിലുള്ള സൗഹൃദവും എല്ലാവരും വളരെ രസകരമായിട്ടാണ് നോക്കി കാണുന്നത്. മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസ്സ് ഈ ശത്രു തുറന്നുതരും, ഇഷ്ട പ്രാണേശ്വരന് വേണ്ടി കാത്തിരുന്നോളൂ.!!