അച്ഛന്റെ മാലാഖ കുഞ്ഞ്.!! കുഞ്ഞു വാവയെ താരാട്ട് പാടി ഉറക്കി ശ്രീനിഷ്; അച്ഛൻ മകൾ സ്നേഹം ആസ്വദിച്ച് നിലു ചേച്ചിയും പേർളിയും.!! | Pearle Maaney Share The Video Of Srinish Aravind With Second Baby

Pearle Maaney Share The Video Of Srinish Aravind With Second Baby : മലയാളികളുടെ പ്രിയ നടിയും അവതാരികയുമാണ് പേർളി മാണി. ഏറെ നാളത്തെ കാത്തിരിനൊപ്പടുവിൽ കഴിഞ്ഞ ആഴ്ചയായിരുന്നു പേർളി മാണിക്കും ശ്രീനിഷ് അരവിന്ദനും രണ്ടാമത് കുഞ്ഞ് ജനിച്ച വാർത്ത ആരാധകർ അറിഞ്ഞത്. പെണ്കുഞ്ഞായിരുന്നു ദമ്പതികൾക്ക് ജനിച്ചത്. ശ്രീനിഷായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

ഒട്ടനവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു രംഗത്ത് എത്തിയത്. ഇരുവരുടെയും ആദ്യ മകൾ നില സോഷ്യൽ മീഡിയയിൽ താരമാണ്. മറ്റ് താരങ്ങളെ പോലെ പേർളി കുഞ്ഞിനെ കാമറകളുടെ മുന്നിൽ നിന്ന് മാറ്റി നിർത്തിട്ടില്ല. നിലയുടെ ഒരൂ വളർച്ചയും ആരാധകർ കണ്ടതാണ്. സ്വന്തമായി വ്ലോഗ്ഗിങ് ചാനൽ ഉള്ള പേർളി തന്റെ എന്ത് വിശേഷങ്ങളും യൂട്യൂബ് വഴിയാണ് പങ്കുവെക്കാറുള്ളത്. ബിഗ്ബോസ് റിയാലിറ്റി ഷോയിലെ ഒന്നാം സീസണിൽ മത്സരാർത്ഥിയായിരുന്ന പേർളി മാണി ശ്രീനിഷുമായി കണ്ടുമുട്ടുകയും പ്രണയത്തിലാവുകയായിരുന്നു.

ബിഗ്ബോസ് മത്സരത്തിനു ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. 2019 മെയ് അഞ്ചിനാണ് പേർളിയും ശ്രീനിഷും വിവാഹിതരാവുന്നത്. ആദ്യം ക്രിസ്ത്യൻ ആചാരവും പിന്നീട ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. 2021 മാർച്ച് മാസത്തിലാണ് നില ജനിക്കുന്നത്. വിവാഹ വാർഷിക ദിനവും നിലയുടെ പിറന്നാളും ഇരുവരും വലിയ ആഘോഷങ്ങളാക്കി മാറ്റാറാണ് പതിവ്.

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീനിഷും പേർളി മാണിയും പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പേർളി മാണി ഒരു വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ ശ്രീനിഷ് രണ്ടാമത്തെ കുഞ്ഞിനെ ഉറക്കുന്ന രംഗമാണ് കാണാൻ കഴിയുന്നത്. പശ്ചാത്തലഗാനവും വീഡിയോയ്ക്ക് നല്കിട്ടുണ്ട്. ഇരുവരുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ അതിഥി വന്നതിന്റെ സന്തോഷത്തിലാണ് പേർളിയും ശ്രീനിഷും. എന്തായാലും വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.