പഴം ഇങ്ങനെ ചെയ്തു നോക്കൂ; വീട്ടിൽ എന്തോരം പ്രാവിശ്യം പഴം മേടിച്ചിട്ടും ഈ ഐഡിയ അറിഞ്ഞില്ലല്ലോ… | Tasty Banana Burfi Recipe Malayalam

Banana Burfi Recipe Malayalam : ഇന്ന് നമ്മൾ ഏത്തപ്പഴം ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. നമ്മുടെ വീടുകളിൽ ചില സമയങ്ങളിൽ ഏത്തപ്പഴം നല്ലപോലെ കറുത്തുപോകാറുണ്ട്. ചിലപ്പോൾ നമ്മൾ അതുകൊണ്ട് പഴംപൊരി ഉണ്ടാക്കും. കറുത്ത പഴമാകുമ്പോൾ ധാരാളം എണ്ണ കുടിക്കും. എങ്കിൽ കറുത്തുപോയ പഴം മിക്സി ജാറിൽ

ഒന്ന് കറക്കി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? ഇത് തയ്യാറാക്കാനായി ആദ്യം പഴുത്ത പഴം ചെറിയ കഷ്ണങ്ങളാക്കി മിക്സി ജാറിൽ ഇട്ട് നല്ല പോലെ അടിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് 1 spn നെയ്യ് ഒഴിക്കുക. എന്നിട്ട് അതിലേക്ക് ബദാമും അണ്ടിപരിപ്പും ചെറിയ കഷ്ണങ്ങളാക്കിയത്

ചേർത്ത് ഫ്രൈ ചെയ്തെടുത്ത് മാറ്റിവെക്കുക. അടുത്തതായി പാനിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് അതിലേക്ക് അടിച്ചുവെച്ചിരിക്കുന്ന പഴം ചേർത്ത് നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേക്ക് ഒരു ശർക്കര ഉരുക്കിയത് ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് ഇളക്കുക. കുറച്ച് ഏലക്ക പൊടിച്ചത്,

ഫ്രൈ ചെയ്തെടുത്ത ബദാമും കൂടി ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് അത് ഒരു നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് സെറ്റ് ചെയ്താൽ സംഭവം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit: E&E Kitchen

Rate this post