ബിഗ്ഗ്‌ബോസ് ജാസ്മിന്റെ വീട് കണ്ടോ.!? കാട്ടിനുള്ളിലെ വീട്ടിലൂടെ ഒരു യാത്ര; ഹോം ടൂർ വീഡിയോയുമായി ജാസ്മിൻ ജാഫർ.!! | Bigg Boss Jasmin Jaffar Home Tour Video

Bigg Boss Jasmin Jaffar Home Tour Video : ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ജാസ്മിൻ ജാഫറിന്റെത്. ബിഗ്ബോസിൽ എത്തുന്നതിനു മുൻപേ തന്നെ സോഷ്യൽ മീഡിയ വീഡിയോകളിലൂടെ താരം ആളുകൾക്കിടയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.

ഏതാണ്ട് ഒരു വർഷം മുൻപ് ആരംഭിച്ച ജാസ്മിന്റെ യൂട്യൂബ് ചാനലിന് ഇന്ന് മില്യൺ കണക്കിനാണ് ഫോളോവേഴ്സ് ആണ് ഉള്ളത്. നിരവധി നേട്ടങ്ങൾ ഈ ഒരു വർഷക്കാലയളവിനുള്ളിൽ താരത്തിന് ലഭിക്കുകയും ചെയ്തു. അതൊക്കെ യൂട്യൂബ് ആരംഭിച്ചതിനാൽ ആണെന്ന് പലപ്പോഴും ജാസ്മിൻ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളും സ്വകാര്യ നിമിഷങ്ങളും അടക്കം മിനി ബ്ലോഗിലൂടെയും ഡീറ്റെൽഡ് ബ്ലോഗിലൂടെയും ആളുകൾക്കിടയിലേക്ക് എത്തിക്കുന്ന ജാസ്മിൻ ബിഗ് ബോസിലെ പലരുടെയും കണ്ണിലെ കരട് തന്നെയാണ്.

എന്നിരുന്നാൽ പോലും തന്റെ അഭിപ്രായങ്ങളും വ്യക്തിസ്വാതന്ത്ര്യവും തുറന്നു കാണിക്കുവാൻ താരത്തിന് യാതൊരു മടിയും ഇല്ല. വെറുക്കുന്നവർ ഒരുപക്ഷത്ത് കുമിഞ്ഞു കൂടുമ്പോഴും വിരലിലെണ്ണാവുന്ന ആളുകളുടെ മാത്രം ഇഷ്ടവും പ്രീതിയും സമ്പാദിച്ചുകൊണ്ടാണ് ജാസ്മിൻ തന്റെ മുന്നോട്ടുള്ള യാത്ര നടത്തുന്നത്. ബിഗ്ബോസിൽ എത്തിയതിനു ശേഷം ജാസ്മിന്റെ ചാനലിലെ പല വീഡിയോകളും വലിയതോതിൽ വൈറലാവുകയുണ്ടായി. ഇതിൽ ഒന്നാണ് ജാസ്മിന്റെ ഹോം ടൂർ വീഡിയോ. ബിഗ് ബോസിൽ എത്തിയ ആള് തന്നെയാണോ യഥാർത്ഥ ജീവിതത്തിൽ ജാസ്മിൻ എന്നറിയാനുള്ള തിരച്ചിലിലാണ് പലരും ജാസ്മിന്റെ വീഡിയോകളിൽ എത്തപ്പെട്ടത്.

വളരെ വിശാലം എന്ന് തോന്നുന്ന ഒരു വീടാണ് ജാസ്മിൻ ഹോം ടുറിന്റെ ഭാഗമായി പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വലിയ സൗകര്യങ്ങൾ ഒന്നുമില്ലെന്നും വിവാഹത്തോടെ അനുബന്ധിച്ചുള്ള മോഡി പിടിപ്പിക്കലാണ് നടന്നതെന്നും ഒക്കെ ജാസ്മിൻ വ്യക്തമാക്കുന്നുമുണ്ട്. കയറിച്ചെല്ലുമ്പോൾ തന്നെ കാർപോച്ചും സിറ്റൗട്ടും കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ഹോം ടൂർ അവസാനിക്കുന്നത് തന്റെ വീട്ടിലെ വളർത്തു പൂച്ചകളെ കാണിച്ചുകൊണ്ടാണ്. ഓരോ കാര്യങ്ങളെപ്പറ്റി പറയുമ്പോഴും ജാസ്മിന് നൂറ് നാവാണ്. വീട്ടിലുള്ള എല്ലാത്തിനെയും വളരെയധികം ഇഷ്ടപ്പെടുകയും അങ്ങേയറ്റം ചേർത്തുപിടിക്കുകയും ചെയ്യുന്ന ആളാണ് ജാസ്മിൻ എന്ന് വീഡിയോയിൽ നിന്ന് വ്യക്തം.