താരപുത്രന് പിറന്നാൾ സർപ്രൈസുമായി കാമുകി; നീ എന്റെ ഉലകമെന്ന് കാളിദാസ് ജയറാം; വീഡിയോ വൈറൽ… | Tarini Kalingarayar Birthday Wish To Kalidas Jayaram Malayalam

Tarini Kalingarayar Birthday Wish To Kalidas Jayaram Malayalam : ജയറാമിന്റേയും പാർവ്വതിയുടെയും മകൻ കാളിദാസ് ജയറാം പ്രണയത്തിലാണ്. കാളിദാസിന്റെ പിറന്നാൾ ദിവസം തരണി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. ഹാപ്പി ബര്ത്ഡേ കണ്ണാ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കണ്ണന്റെ കാമുകി.

22-കാരിയായ പ്രണയിനി ചെന്നൈ സ്വദേശിനിയാണ്. കുറച്ചു മാസങ്ങൾക്കു മുൻപാണ് പ്രണയിനിയെ പരിചയപ്പെടുത്തി ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്.താരത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ തരിണി. ‘രജ്നി’, ‘പക്കത്തിലെ കൊഞ്ചം കാതൽ’ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. മുൻപ് കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. നച്ചത്തിരം നകർകിറത് ഈ ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്.

അച്ഛന്റേയും അമ്മയുടേയും വഴിയെ സിനിമയിലേക്ക് എത്തി ശ്രദ്ധ നേടുന്ന തെന്നിന്ത്യൻ താരമാണ് കാളിദാസ്. അച്ഛൻ ജയറാമിനൊപ്പം തന്നെയായിരുന്നു കാളിദാസ് വെള്ളിത്തിരയില്‍ വിസ്‍മയിപ്പിക്കുന്ന പ്രകടനം നടത്തിയത്. പിറന്നാൾ ആശംസകളുമായി ഒട്ടനവധി ആരാധകരും ഇവരുടെ കമന്റ്സിലുണ്ട്. ബാലതാരമായി സിനിമയിലെത്തിയ താരം തമിഴ് സിനിമാലോകത്തെ തിരക്കേറിയ താരമാണിപ്പോൾ. ‘പാപ കഥകൾ’, ‘വിക്രം’, ‘നച്ചതിറം നകർകിറത്’ എന്ന ചിത്രത്തിലൂടെ കാളിദാസ് എന്ന നടൻ ചലച്ചിത്രലോകത്ത് തന്റെ ചുവടുറപ്പിക്കുകയാണ്.

സത്യൻ അന്തികാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിൽ അച്ഛനൊപ്പം സ്ക്രീനിലെത്തിയ താരം എന്റെ വീടും അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശിയ പുരസ്കാരവും സ്വന്തമാക്കി. എന്നാൽ മുതിർന്നതിനു ശേഷമുള്ള കാളിദാസിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് വലിയ ഹിറ്റുകൾ സമ്മാനിച്ചില്ല. എന്നിരുന്നാലും തമിഴ് സിനിമാലോകത്ത് ആരാധകരുള്ള താരമാണ് കാളിദാസ് ജയറാം. എന്നാല്‍ സിനിമയെക്കാളും കാളിദാസിന്റെ പ്രണയകഥയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ നിറഞ്ഞ് നില്‍ക്കുന്നത്.

Rate this post