ഗുരുവായൂർ അമ്പല നടയിൽ തെന്നിന്ത്യൻ താര സുന്ദരി.!! പുതിയ തുടക്കത്തിന് അനുഗ്രഹം തേടി താരങ്ങൾ എത്തിയപ്പോൾ; തമന്നയെ കാണാൻ ഓടിയെത്തിയത് ജനലക്ഷങ്ങൾ.!! | Tamannaah In Guruvayoot Temple With Arun Gopi Malayalam

Tamannaah In Guruvayoot Temple With Arun Gopi Malayalam : പ്രേക്ഷകരുടെ പ്രിയ നടനാണ് ദിലീപ്. ദിലീപിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഒരു നടൻ മാത്രമല്ല, നിർമ്മാതാവ്, ബിസിനസുകാരൻ, മിമിക്രി ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ദിലീപ് ശ്രദ്ധേയനാണ്. മിമിക്രി യിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. നിരവധി അവാർഡുകൾ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

1991 മുതൽ സിനിമാലോകത്ത് സജീവമാണ് താരം. ദേ മാവേലി കൊമ്പത്ത് എന്ന നാദിർഷ ദിലീപ് കൂട്ടുകെട്ടിൽ പിറന്ന ക്യാസെറ്റ് ആദ്യകാലത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. കമൽ സംവിധാനം ചെയ്ത വിഷ്ണുലോകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ദിലീപിന്റെ സിനിമാ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മാനത്തെ കൊട്ടാരം,സിഐഡി മൂസ, മീശ മാധവൻ ഇൻസ്പെക്ടർ ഗരുഡ്, മായാമോഹിനി, പച്ചക്കുതിര, തിളക്കം, സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ് അങ്ങനെ ഒട്ടനവധി ചിത്രങ്ങൾ.

തെലുങ്ക് തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ നടിയാണ് തമന്ന. നിരവധി ആരാധകരാണ് തമന്നക്കുള്ളത്. 65 ൽ അധികം സിനിമയിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. നിരവധി അവാർഡുകളും തന്റെ അഭിനയ ജീവിതത്തിൽ കരസ്ഥമാക്കിയിട്ടുണ്ട്. 2005ൽ ഒരു ഹിന്ദി ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറയുന്നത് ദിലീപ് തമന്ന ജോഡിയിൽ പിറക്കുന്ന പുതിയ ചിത്രത്തെ കുറിച്ചാണ്. D147 എന്നാണ് ചിത്രത്തിന്റെ പേര്. കേരളത്തിലും ഈ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്.

അരുൺ ഗോപിയും വിനായക അജിത്തും സംവിധാനവും നിർമ്മാണവും ചെയ്യുന്ന ഈ ചിത്രത്തിന് തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ഈയടുത്താണ് ഈ ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയിരിക്കുകയാണ് അരുൺ ഗോപിയും, തമന്നയും, ദിലീപും എല്ലാം. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവരും ഒന്നിച്ച് തൊഴുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിട്ടുണ്ട്. തങ്ങളുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണം എന്ന പ്രാർത്ഥനയുമായാണ് ഏവരും എത്തിയിരിക്കുന്നത്.

Rate this post