അമരാവതിയിൽ അങ്കം തുടങ്ങി..!!😱😳 രാജേശ്വരിയും അംബികയും നേർക്കുനേർ..!!🔥🔥 നിസ്സഹായാവസ്ഥയിൽ തമ്പി…🥴🥴

ശിവനെ കണ്ട ഉടൻ തുണി പിഴിയാൻ ഓടിയെത്തുന്ന അഞ്‌ജലി. ഗൗനിക്കാതെ കടന്നുപോകുന്ന ശിവൻ. വീണ്ടും ഭ്രാന്ത് പിടിച്ച് അഞ്ജു. ആ സമയം അഞ്ജുവിന്റെ മുടിയിഴകൾ പറക്കുന്നത് കണ്ടാൽ ഡാൻസ് മാസ്റ്റർ വിക്രമിന്റേത് പോലെ തോന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശിവനും അഞ്‌ജലിയും തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കത്തിലാണ്. അത്‌ മാറ്റണമെന്ന് അഞ്ജുവിനും മനസ്സിൽ ആഗ്രഹമുണ്ട്. അത്‌ കൊണ്ടാകണമല്ലോ തുണിപിഴിച്ചിലിൽ സഹായിക്കാൻ ശിവൻ എത്തുമെന്ന് കരുതി അലക്കുകല്ലിനടുത്തേക്കോടിയത്.

പക്ഷേ അതും വിജയിച്ചില്ല. എന്തായാലും ശിവനെ ശിവൻ മുതലാളി ആക്കാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് അഞ്‌ജലി. യഥാർത്ഥത്തിൽ അഞ്‌ജലിയും തമ്പിയും പറയുന്നത് ഒന്ന് തന്നെയാണ്. ബാലേട്ടന്റെ തണലിൽ നിന്ന് മാറി അനിയന്മാർ സ്വതന്ത്രരാകണം. തമ്പി അത്‌ പറയുമ്പോൾ വില്ലത്തരം. അഞ്ജു പറയുമ്പോൾ അതിന് ഹീറോയിസവും. എന്തായാലും ശിവൻ ഒരു മുതലാളിയാകാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. അഞ്ജുവിനൊപ്പം ശിവന് ക്‌ളാസ് കൊടുത്ത് കട്ടക്ക് തന്നെയുണ്ട് ഹരിയും.

അതേ സമയം അമരാവതിയിൽ രാജേശ്വരി എത്തിക്കഴിഞ്ഞു. തമ്പിയെ മറികടന്ന് ക്രൂരമായ പ്ലാനുകളാണ് അവർ നടപ്പാക്കാൻ പോകുന്നത്. അംബികയാവട്ടെ തമ്പിയെ മുറക്ക് ഉപദേശിക്കുന്നുമുണ്ട്. എന്റെ മകളും മരുമകനും അവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നാണ് അംബികയുടെ പക്ഷം. സാന്ത്വനം ആരാധകർക്ക് ഇനി അറിയാനുള്ളത് തമ്പി നന്നായിപ്പോകുമോ എന്നാണ്.

സാന്ത്വനം വീടിനെ തകർക്കാൻ വന്ന തമ്പി ഇടവേളയെടുത്താൽ ഇനി പേടിക്കേണ്ടത് രാജേശ്വരിയെ ആകും. നടി സീനത്ത് ആണ് ഈ പക്കാ നെഗറ്റീവ് റോളിൽ എത്തുന്നത്. പരമ്പര ആരംഭിച്ച സമയം രാജേശ്വരി എന്ന കഥാപാത്രം കുറച്ച് നാൾ കഥയിൽ ഉണ്ടായിരുന്നു. ആ സമയം ദേവിയുടെ കരണത്തടിക്കുക വരെ ചെയ്തിരുന്നു രാജേശ്വരി. എന്തായാലും രണ്ടാം വരവിൽ രാജേശ്വരിയുടെ കുടിലതന്ത്രങ്ങളെ സാന്ത്വനം വീട് എങ്ങനെ നേരിടും എന്ന് കണ്ടറിയാം.

Watch Santhwanam Today Episode : 426 | 26 March 2022